Image

ത്രീഡി പോസ്റ്ററുമായി ഷൈന്‍ ടോം ചിത്രം 'തമി

Published on 27 December, 2018
ത്രീഡി പോസ്റ്ററുമായി ഷൈന്‍ ടോം ചിത്രം 'തമി
കൊച്ചി : മലയാളത്തിലെ ആദ്യ ത്രീഡി പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന തമിയുടെ പോസ്റ്റര്‍ ആണ്‌ ത്രീഡിയായിട്ട്‌ പുറത്തിറക്കിയത്‌. മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ഒഫീഷ്യല്‍ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ പോസ്റ്റര്‍ റിലീസ്‌ ചെയ്‌തത്‌.

ഇത്‌ ആദ്യമായാണ്‌ ഒരു മലയാള ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ ത്രീഡി ആയിട്ട്‌ പുറത്തിറക്കുന്നത്‌.

നവാഗതാനായ കെ ആര്‍ പ്രവീണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത 'തമി'യില്‍ 45 പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്‌. ഷൈന്‍ ടോം ചാക്കോ, പുതുമുഖം ഗോപികാ അനില്‍ നായികാ നായകന്മാരായ ചിത്രത്തില്‍ സോഹന്‍ സീനുലാല്‍, ശശി കലിങ്ക, സുനില്‍ സുഗത തുടങ്ങിവര്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു.


ഷാജി ഷോ ഫൈന്‍, ശരണ്‌. എസ്‌ എസ്‌, നിതിന്‍ തോമസ്‌, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവി ശങ്കര്‍, നിതീഷ്‌ രമേശ്‌, ജിസ്‌മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്‌ണ, ഭദ്ര വെങ്കിടേഷ്‌, ഗീതി സംഗീത, മായ വിനോദിനി, ഡിസ്‌നി ജെയിംസ്‌, ആഷ്‌ലീ ഐസക്ക്‌ എബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സ്‌കൈ ഹൈ എന്റര്‍ടൈന്‍മെന്റസ്‌ നിര്‍മ്മിക്കുന്ന തമിയുടെ ഛായാഗ്രഹണം സന്തോഷ്‌ സി പിള്ളയുടേതാണ്‌. ഫൗസിയ അബൂബക്കര്‍, നിധീഷ്‌ നടേരി എന്നിവരുടെ വരികള്‍ക്ക്‌ വിശ്വജിത്‌ സംഗീതം പകരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക