Image

ജോണ്‍ ടൈറ്റസ് ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍

Published on 28 December, 2018
ജോണ്‍ ടൈറ്റസ് ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍
ഫ്‌ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) അഭിമാനസംരഭമായ ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിന് ഗ്രാന്‍ഡ് സ്‌പോണ്‍സറായി ജോണ്‍ ടൈറ്റസ് . ദീര്‍ഘവീക്ഷണം, കഠിനാധ്വാനം , സാമൂഹിക പ്രതിബദ്ധത എന്നിവയിലൂടെ വ്യവസായവാണിജ്യ രംഗത്തും സാമൂഹികസാംസ്കാരിക സംഘടന പ്രവര്‍ത്തനത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ജോണ്‍ ടൈറ്റസ്. നാലു പതിറ്റാണ്ട് മുന്‍പ് ഗ്യാരേജില്‍ നിന്നും ആരംഭിച്ച് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിയ ആകാശപക്ഷികള്‍ക്ക് ഊടും , പാവും നല്‍കുന്ന വ്യവസായവാണിജ്യ സാമ്രാജ്യത്തിന്റെ വിജയകുതിപ്പാണ് ജോണ്‍ ടൈറ്റസ്സിന്റെ ചരിത്രം.

അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാക്കാനും, അഭിമാനിക്കാനും ഉള്ള ഉത്തമമായ വിജയഗാഥയാണ് ജോണ്‍ ടൈറ്റസിന്റേത്. ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി പഠനത്തോടൊപ്പം ജോലിയും ചെയ്തു പിന്നീട് കഠിനപ്രയത്‌നത്തിലൂടെ തൊട്ടതെല്ലാം പൊന്നാക്കി വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന എയ്‌റോ കണ്‍ട്രോള്‍സ് എന്ന കമ്പനിയുടെ സ്ഥാപകനും പ്രസിഡണ്ടുമാണ് അദ്ദേഹം.വിമാനങ്ങളുടെ സര്‍വീസ്, വിഘടീകരണം, ലീസിങ് തുടങ്ങിയ സേവനങ്ങളാണ് എയ്‌റോ കണ്‍ട്രോള്‍സ് നല്‍കി വരുന്നത്.

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ കേന്ദ്രസംഘടനായ ഫോമയുടെ മുന്‍ പ്രസിഡന്റ്. ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ,ഫോമാ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എന്നിവ ഉള്‍പ്പെടെ നിരവധി സാമൂഹികസംസ്കാരിക മത സംഘടനകളുടെ നേതൃത്വം അര്‍ഹതക്ക് അംഗീകാരമായി അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ആലംബഹീനര്‍ക്കും,അശരണര്‍ക്കും എന്നും കൈത്താങ്ങായി ജോണ്‍ ടൈറ്റസ് കുസുമം ടൈറ്റസ് ദമ്പതികള്‍ സമൂഹത്തിലുണ്ട് . ജീവകാരുണ്യപ്രവത്തനങ്ങള്‍ക്ക് കൈയയച്ചു തങ്ങളുടെ പങ്ക് നല്കാന്‍ എന്നും ഇവര്‍ തയ്യാറായിട്ടുണ്ട്. ഫോമയുടെ പ്രസിഡണ്ട് ആയിരിക്കെ സ്വന്തമായി 25 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്കാന്‍ ഇവര്‍ തയ്യാറായി. എയ്‌റോ കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തിന്റെ വരുമാനത്തില്‍ നിന്നും എല്ലാ വര്‍ഷവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവെക്കുന്നു . ഏയ്‌റോ കണ്‍ട്രോള്‍സ് ചാരിറ്റബിള്‍ ഫണ്ട് വഴി ലോകമെങ്ങുമുള്ള ജീവകാരുണ്യ സംഘനകളെ സഹായിച്ചു വരുന്നു.

ഒരിക്കല്‍ കൂടി ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. 2013 ല്‍ നടന്ന ബോള്‍ഗാട്ടി പാലസ് തന്നെയാണ് 2019 ജനുവരി 13 ന് 6 മണിക്ക് ആരം ഭിക്കുന്ന ചടങ്ങുകളുടെ വേദി. മാധ്യമശ്രീക്കൊപ്പം മറ്റ് 10 അവാര്‍ഡുകളും മുമ്പെന്നത്ത പോലെ നല്‍കുന്നു. . പ്രസിഡന്റായ മധു കൊട്ടാരക്കരയോടൊപ്പം സുനില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. ഒപ്പം സണ്ണി പൌലോസ് (ട്രഷറര്‍ ), ജെയിം സ് വര്‍ ഗ്ഗീസ് (വൈസ് പ്രസിഡന്റ്). അനില്‍ ആറന്‍ മുള(ജൊയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ ജ്ജ്(ജോയിന്റ് ട്രഷറ ര്‍ ) മാധ്യമശ്രീ പുരസ്കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സല്‍ട്ടന്‍റ് ജോര്‍ജ് ജോസഫ് എന്നിവര്‍ അടങ്ങുന്ന ടീമും പ്രവര്‍ത്തിക്കുന്നു . ജൂറിയില്‍ ഡോ.ഡി ബാ ബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം റോയി, അല ക്‌സാണ്‍ര്‍ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി പിളള എന്നിവരാണ് അംഗങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക