Image

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം 29-ന് ശനിയാഴ്ച

ബിജു ചെറിയാന്‍ Published on 28 December, 2018
 സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം 29-ന് ശനിയാഴ്ച
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ "എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ' ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 29-നു ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദൈവാലയ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്. നോര്‍ത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിലെ യുവ വൈദീകനായ റവ. ഫാ. വിജയ് തോമസ് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ്- പുതുവത്സര സന്ദേശം നല്‍കുന്നതാണ്.

സംയുക്ത ക്രിസ്മസ് ആരാധന, വിവിധ ഇടവകകളുടെ കരോള്‍ സര്‍വീസ്, സ്കിറ്റുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ. സാജു വര്‍ഗീസ്, രാജന്‍ മാത്യു (വൈസ് പ്രസിഡന്റ്), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെക്രട്ടറി), പൊന്നച്ചന്‍ ചാക്കോ (ട്രഷറര്‍), മാണി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ഡോ. ജോണ്‍ കെ. തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോസ് വര്‍ഗീസ് (എക്യൂമെനിക്കല്‍ ക്വയര്‍ കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ ഉജ്വല വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏവരേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബ്ലസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, തബോര്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സ്റ്റാറ്റന്‍ഐലന്റ്, സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റ് എന്നീ ഇടവകകളാണ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍.
 സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം 29-ന് ശനിയാഴ്ച
 സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം 29-ന് ശനിയാഴ്ച
 സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം 29-ന് ശനിയാഴ്ച
 സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം 29-ന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക