കുവൈത്ത്: കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും മതവര്‍ഗീയത വളര്‍ത്തിക്കൊണ്ട് കേരളത്തെ പിന്നോട്ട് നയിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായി കേരള സര്‍ക്കാരിന്റെ പിന്തുണയോടെ പുതുവര്‍ഷദിനത്തില്‍ നടക്കുന്ന വനിതാ മതില് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐ എം സി സി ജി സി സി ചെയര്മാന് സത്താര്‍ കുന്നില്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് തുല്ല്യനീതി ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. ലിംഗ വിത്യാസമില്ലാതെ എല്ലാ മേഖലകളിലും സജീവമായി ഇടപെടാന്‍ സ്ത്രീകള്‍ക്കു കഴിയണം.. നിരവധി അനാചാരങ്ങള്‍ക്കെതിരെ നവോഥാന നായകരുടെ ശക്തമായ ഇടപെടലാണ് കേരളത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അതൊക്കെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും, വനിതാമതിലിനെ എതിര്‍ക്കുന്നവര്‍ പിന്തിരിപ്പന് സമീപനമാണ് കാണിക്കുന്നതെന്നും സത്താര്‍ കുന്നില്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍