Image

മീ ടൂ കാരണം യുവതികളെ ജോലിക്കെടുക്കാന്‍ മടി ; പത്തുവര്‍ഷം കഴിഞ്ഞ് നുണ വിളിച്ചുപറഞ്ഞാല്‍ എല്ലാം കഴിന്നെന്ന് സംവിധായകന്‍ ലാല്‍ജോസ്

Published on 02 January, 2019
 മീ ടൂ കാരണം യുവതികളെ ജോലിക്കെടുക്കാന്‍  മടി ; പത്തുവര്‍ഷം കഴിഞ്ഞ് നുണ വിളിച്ചുപറഞ്ഞാല്‍ എല്ലാം കഴിന്നെന്ന് സംവിധായകന്‍ ലാല്‍ജോസ്

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വിളിച്ചു പറയാന്‍മീടൂ ക്യാമ്പയില്‍ സ്ത്രീകള്‍ക്ക് നല്‍കിയ ധൈര്യം ചെറുതല്ല. ഒട്ടേറെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുകയും ചെയ്തു. എന്നാല്‍ മറുവശത്ത് അത് സ്ത്രീകള്‍ക്ക് തൊഴിലിടങ്ങള്‍ നഷ്ടപ്പെടുത്തുന്നെന്ന ആരോപണം ശരിവെച്ച് സംവിധായകന്‍ ലാല്‍ജോസ്. തന്റെ സിനിമകളില്‍ സഹസംവിധായകരായി സ്ത്രീകള്‍ വരുമ്പോള്‍ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരുന്നുണ്ടെന്ന് ഒരു പരിപാടിയില്‍ ലാല്‍ജോസ് തുറന്നു പറഞ്ഞു

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതിലൂടെ പുലിവാല്‍ പിടിക്കാനില്ലെന്നാണ് ലാല്‍ജോസ് പറയുന്നത്. ഇതിനൊപ്പം നേട്ടത്തിന് വേണ്ടി നടത്തുന്ന വ്യാജ ആരോപണങ്ങള്‍ വരുത്തുന്ന ദൂരവ്യാപക ഫലങ്ങളും ചൂണ്ടിക്കാട്ടുന്നു. സിനിമ ചെയ്യുമ്പോള്‍  പല അവസരങ്ങളിലും അസിസ്റ്റന്റുമാരെ വഴക്കു പറയേണ്ടിയും ചീത്ത വിളിക്കേണ്ടിയുമൊക്ക വരും. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനെയൊക്കെ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്ന ഭയം ഇപ്പോഴുണ്ട്. ആ ഭയം നല്ലതിനാണോ എന്നത് വേറെ വിഷയമാണ്.

കൂടെ ജോലി ചെയ്ത പെണ്‍കുട്ടി സെറ്റിലുണ്ടായിരുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതേസമയം പത്തു വര്‍ഷം മുമ്പ് തന്നോടൊപ്പം മൂന്ന് വനിത സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും തന്റെ കൂടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നും  അവരാരും ഇത്തരം ആരോപണങ്ങള്‍  ഉന്നയിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

 മുമ്പുണ്ടായ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യം എന്താണെന്നാണ്  ചോദിക്കുന്നു. ഇത്തരം വെളിപ്പെടുത്തലുകളില്‍ ചിലത് മാത്രമായിരിക്കും സത്യം ബാക്കിയുള്ളവ വ്യാജവുമായിരിക്കും എന്നുമാണ് അദ്ദേഹം പറയുന്നത്. ന്യൂ ഡല്‍ഹിയിലെ തിരക്കുള്ള ഒരു മലയാളി പരസ്യ സംവിധായകനെതിരേ കടുത്ത ആരോപണങ്ങളുണ്ടായി. അത് ഏറ്റെടുത്തത് ഒരു വനിതാ പ്രവര്‍ത്തകയും. അദ്ദേഹത്തിന്റെ കുടുംബത്തെയടക്കം അപമാനിക്കുന്ന രീതിയില്‍ ചര്‍ച്ചകളുമുണ്ടായി. എന്നാല്‍ പിന്നീട് അതൊരു നുണപ്രചരണം നടത്തിയതാണെന്ന് ആ വനിതാ പ്രവര്‍ത്തക തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നു.

പരസ്പരവിരുദ്ധമായ, വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് തെളിയുകയും ചെയ്തു. ഇരുപതു വര്+്വംഷ;ഷം മുമ്പ് ജോലിസ്ഥലത്തെ ക്യാബിനില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് സംവിധായകനെതിരേ ഉന്നയിച്ച പരാതി. എന്നാല്‍ അന്ന് ക്യാബിനുകളില്ലായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നതെന്നും സംവിധായകനും വെളിപ്പെടുത്തിയതോടെയാണ് ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതായും ലാല്‍ജോസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക