Image

മാത്യു കൂട്ടക്കരയുടെ സംസ്‌ക്കാരം ജനുവരി 10 ന്

ജോര്‍ജ് ജോണ്‍ Published on 03 January, 2019
മാത്യു കൂട്ടക്കരയുടെ സംസ്‌ക്കാരം ജനുവരി 10 ന്
ഫ്രാങ്ക്ഫര്‍ട്ട്:  ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന് നിര്യാതനായ മാത്യു കൂട്ടക്കരയുടെ സംസ്‌ക്കാരം അടുത്ത വ്യാഴാഴ്ച്ച ജനുവരി 10 ാം തീയതി ബാഡ്ഫില്‍ബല്‍ സിമിത്തേരിയില്‍ നടത്തുന്നതാണ്.  ജനുവരി 10 ന് രാവിലെ 10.30 ന് ബാഡ്ഫില്‍ െബല്‍ സെന്റ്  നിക്കോളാവൂസ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയും 12.30 ന് സംസ്‌ക്കാരവും നടത്തും. തുടര്‍ന്ന് കുള്‍ട്ടൂര്‍ ആന്റ് സ്‌പോര്‍ട്ട് ഫോറം ഹാള്‍, ബാഡ്ഫില്‍ബെല്‍ ഡോര്‍ട്ടര്‍വൈലര്‍ പ്ലാറ്റ്‌സ്, 61118 ബാഡ്‌വിബെലില്‍ ഒന്നിച്ച് കൂടി അനുസ്മരണം നടത്തി ചെറിയ സ്‌നാക്കിന് ശേഷം പിരിയും. 

മാത്യുകൂട്ടക്കരയുടെ സംസ്‌ക്കാരത്തിന് പൂക്കള്‍ വാങ്ങി കബറിടത്തില്‍ വയ്ക്കുന്നതിന് പകരം അതിന് മുടക്കുന്ന പണം കേരളത്തില്‍ ഇക്കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതര്‍ക്ക് സംഭാവന നല്‍കാന്‍ കുടുബാംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനുള്ള സൗകരം ആന്റ് സ്‌പോര്‍ട്ട് ഫോറം ഹാളില്‍ ഉണ്ടായിരിക്കും. 

Kirche Addresse: Schulstraße 6, 61118 Bad Vilbel
Friedhof Addresse: Lehnfurther Weg 20, 61118 Bad Vilbel

മാത്യു കൂട്ടക്കരയുടെ സംസ്‌ക്കാരം ജനുവരി 10 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക