Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 03 January, 2019
 ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
ന്യൂയോര്‍ക്ക്: വൈവിധ്യമുള്ള പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നുമെന്നും പുത്തനുണര്‍വേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പ് അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലെ മലയാളി സമൂഹത്തിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷ വിശേഷങ്ങളുമായി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് ഈയാഴ്ചയും എത്തുന്നു.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍:

നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡയുടെ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍.

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസും പുതുവത്സരവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ വൈവിധ്യമുള്ള പരിപാടികളോടെ നടന്നു.

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മണ്ഡല പൂജ ആഘോഷങ്ങള്‍.

സാന്‍ഫ്രാന്‍സിസ്‌കോ അസോസിയേഷന്‍ ഓഫ് ഇന്‍ഡോ അമേരിക്കയുടെ നേതൃത്വത്തില്‍ പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് പാണ്ഡെക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യു.എസ്. റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക