Image

ആഘോഷങ്ങള്‍ പൂത്തിറങ്ങിയ കേരള കള്‍ച്ചറല്‍ ഫാമിലി നൈറ്റ്

Published on 04 January, 2019
ആഘോഷങ്ങള്‍ പൂത്തിറങ്ങിയ  കേരള കള്‍ച്ചറല്‍ ഫാമിലി നൈറ്റ്
ന്യൂയോര്‍ക് : ക്വീന്‍സിലുള്ള കേരള  കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക , അവരുടെ  ഇത്തവണത്തെ ഫാമിലി നൈറ്റും  ഹോളിഡേ പാര്‍ട്ടിയും കഴിഞ്ഞ വെള്ളിയാഴ്ച ഹിക്സ്വില്ലിലുള്ള ആന്റന്‍സ് റെസ്റ്റാറന്റില്‍ വെച്ച് ഗഭീരമായി ആഘോഷിച്ചു .  കലാപരിപാടികളുടെ നിലവാരവും  കൊണ്ടും   , ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ഫാമിലി നൈറ്റ് ഏറെ മിവകവുറ്റതാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു . ചടങ്ങില്‍ ന്യൂയോര്‍ക്‌സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യ അഥിതി ആയിരുന്നു . കേരളത്തിന്റെ തനതു വാദ്യ കല പ്രോത്സാഹിപ്പിക്കുന്നതിനായി അസോസിയേഷന്‍ രൂപം കൊടുത്ത  'കെ. സി. എ. എന്‍. എ.  ചെണ്ടമേള ഗ്രൂപ്പ് '  ആണ്  ടീം ക്യാപ്റ്റന്‍ ശ്രീ അപ്പുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തില്‍ കെവിന്‍ തോമസിന് വന്പിച്ച  വരവേല്‍പ് ഏകിയത് .  കെ സി എ എന്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച മനോഹരമായ ഒരു  ഹൃസ്വ ചിത്രത്തോടെ ഔപചാരിക ചടങ്ങുകള്‍ ആരംഭിച്ചു . കുമാരി റിയ അലക്‌സാണ്ടര്‍ അമേരിക്കന്‍ നാഷണല്‍ ആന്തവും , കുമാരി ഇസബെല്‍ അന്ന അജിത് ഇന്ത്യന്‍ നാഷണല്‍ അന്തവും ആലപിച്ചു . കെ. സി. എ. എന്‍. എ. പ്രസിഡന്റ് ശ്രീ അജിത് കൊച്ചു കുടിയില്‍ സ്വാഗത പ്രസംഗം നടത്തി .തുടര്‍ന്ന്    ന്യൂയോര്‍ക്  സെനറ്റിലേക്കു മത്സരിച്ചു ജയിച്ച  പ്രഥമ മലയാളിയായ  ഡിസ്ട്രിക്  സിക്‌സ് സെനറ്റര്‍ ശ്രീ കെവിന്‍ തോമസ്  ഏവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു .      

മലയാളിയുടെ  പുതു തലമുറ അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്ട ആവശ്യകതയെ കുറിച്ചു അദ്ദേഹം സദസ്സിനെ ഉത്ബോധിപ്പിച്ചു .ഫൊക്കാന വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .റെവ.ഫ്രാന്‍സിസ് നമ്പ്യാരുപറന്പില്‍ ക്രിസ്തുമസ് സന്ദര്‍ശവും, റീന വര്‍ഗീസ് പുതു വര്‍ഷ സന്ദേശവും നല്‍കി . അമിതി , വേദ ശബരിനാഥ് , സോളോമന്‍ സെന്‍ , സാറ സെന്‍  എന്നീ കുട്ടികളുടെ  ഗാനങ്ങള്‍  സദസ്സിനെ ഹഠാദകര്‍ഷിച്ചു .ലൈസി അലക്‌സ്ഉം സംഘവും അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സും , ഇസബെല്‍ അന്ന അജിത്തും സംഘവും അവതരിപ്പിച്ച കോണ്‍ടെംപോററി ഡാന്‍സും പരിപാടിയെ വേറിട്ട തലങ്ങളിലേക്ക് ഉയര്‍ത്തി .  ഉത്സവ രാവിനെ സംബന്നമാക്കി  ശബരിനാഥ് , മേരിക്കുട്ടി മൈക്കിള്‍ , റിയ അലക്‌സാണ്ടര്‍ , ജിജോയ് , രാംദാസ് പിള്ള എന്നിവരുടെ ഗങ്ങള്‍ക്കൊപ്പം ലാല്‍ അങ്കമാലി യുടെ മിമിക്‌സ് കോമഡിയും , കൂടി ആയപ്പോള്‍ സദസ്സ് ഡാന്‍സ് ഫ്‌ലോറിലേക്ക്  ചുവടു വെച്ച് നീങ്ങി . 

പ്രശസ്ത ഗായകനും , ഫൊക്കാന R V P യും ആയ ശബരിനാഥ്  നായര്‍ ആയിരുന്നു പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ . മേരിക്കുട്ടി മൈക്കിള്‍ കോ എം സി ആയി പ്രവര്‍ത്തിച്ചു .

കുട്ടികള്‍ക്കായുള്ള ഫേസ് പെയിന്റിംഗ് , മാജിക് ഷോ എന്നിവ ആബാലവൃദ്ധം ജനങ്ങളെയും ആകര്‍ഷിച്ചു .

രാവിനെ ചടുലമാക്കി റിയയുടെ ഡി ജെ അരങ്ങു കൊഴുപ്പിച്ചു . ഷീബ റിനോജ് റാഫിള്‍ സമ്മാനങ്ങള്‍ സദസ്സിനു നല്‍കി . കെ .സി .എ .എന്‍ എ .ട്രഷറര്‍ ശ്രീ റിനോജ് ജോര്‍ജി കോരുത് പരിപാടിയില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു .
ആഘോഷങ്ങള്‍ പൂത്തിറങ്ങിയ  കേരള കള്‍ച്ചറല്‍ ഫാമിലി നൈറ്റ്
ആഘോഷങ്ങള്‍ പൂത്തിറങ്ങിയ  കേരള കള്‍ച്ചറല്‍ ഫാമിലി നൈറ്റ്
ആഘോഷങ്ങള്‍ പൂത്തിറങ്ങിയ  കേരള കള്‍ച്ചറല്‍ ഫാമിലി നൈറ്റ്
ആഘോഷങ്ങള്‍ പൂത്തിറങ്ങിയ  കേരള കള്‍ച്ചറല്‍ ഫാമിലി നൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക