കല്ലെറിഞ്ഞു കൊല്ലുന്ന കാട്ടുനീതി അവസാനിപ്പിക്കാന്‍ രാഷ്രപതി ഇടപെടണം: ശബരിമല കര്‍മ്മസമിതി.യൂ.എസ്.എ
Published on 04 January, 2019
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സെപ്റ്റംബര്‍ 28 ന്റെ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ,വിധി ഈ വരുന്ന 22 നു പുനഃപരിശോധിക്കാനിരിക്കെ ആ കോടതിവിധിയുടെ അന്തസത്തയ്ക് വിരുദ്ധമായി നിശയുടെ അന്ത്യയാമത്തില്‍ അവിശ്വാസികളും അരാജകവാദികളുമായ രണ്ട് ആക്ടിവിസ്റ് യുവതികളെ കനത്ത പോലീസ് വലയത്തില്‍ വേഷ പ്രച്ഛന്നരാക്കി പിന്‍വാതിലിലൂടെ സന്നിധാനത്തു പ്രവേശിപ്പിച്ചു കേരളസര്‍ക്കാര്‍ ആചാരലംഘനം നടത്തിയിരിക്കുന്നു.
നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതില്‍ മനംനൊന്ത് നാമജപവുമായി ഭക്തജനങ്ങളോടൊപ്പം തെരുവിലിറങ്ങിയ ഒരു അയ്യപ്പ ഭക്തനെ അധികാരത്തിന്റെ അകമ്പടിയോടെ സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് തെരുവ് നായയെപ്പോലെ കല്ലെറിഞ്ഞു ദാരുണമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുന്നു. നവോഥാനത്തിനായി വനിതാ മതില് നിര്‍മിച്ച കേരളസമൂഹത്തിന്റെ ക്രൂരമായ മറ്റൊരു മുഖവും ഭരണകൂട ഭീകരതയുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊന്ന് കൊലവിളി നടത്തിയതിനു ശേഷവും തീരാത്ത രക്തദാഹവുമായി അക്രമി സംഘങ്ങള്‍ കേരളം മുഴുവന്‍ നിറഞ്ഞാടുകയാണ്. ജനാധിപത്യം നല്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം ഉപയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ജീപ്പ് ഇടിപ്പിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു ആശുപത്രിയിലാക്കിയ സംഭവം സ്റ്റാലിനിസ്റ്റ് ഏകാധിപത്യത്തിന്റെ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്.
പ്രതിഷേധിക്കുന്ന പ്രതിപക്ഷ കക്ഷികളെയും സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരെയും മര്‍ദിച്ചൊതുക്കാന്‍ പാര്‍ട്ടിയുടെ അക്രമി സംഘങ്ങളെ രംഗത്തിറക്കുന്ന ആപത്കരമായ സ്ഥിതിവിശേഷം സത്വരമായി അവസാനിപ്പിക്കേണ്ടതാണ്. കല്ലെറിയല്‍ ഉള്‍പ്പെടെയുള്ള കാട്ടാള നീതിയെ നവോഥാനമെന്നു വാഴ്ത്തിപ്പാടി ചില സാഹിത്യ നപുംസകങ്ങളും വാലാട്ടി, വാതുവയ്ക്കുന്നു.
ചരിത്രത്തില്‍ ഒരിക്കലും ജാതി ഭേദമോ മത ദ്വേഷമോ ഇല്ലാതെ മതമൈത്രിയുടെ മാതൃക സ്ഥാനമായി തുടരുന്ന ശബരിമലയുടെ പേരില്‍ ലിംഗ സമത്വവും ജാതി വിദ്വേഷങ്ങളും മത വൈരവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കുത്തിത്തിരുകി കേരളത്തെ കലാപഭൂമിയാക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. കച്ചവടം കാലക്ഷേമമാക്കിയ ഒരു പറ്റം മാധ്യമ സംഘങ്ങളും എരിതീയില്‍ എണ്ണയൊഴിച്ചു മൃഗയാ വിനോദം നടത്തുന്നു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന അക്രമപരമ്പരകളും ഭരണകൂട ഭീകരതയും ഉടനടി അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയുടെ സര്‍വ്വസൈന്യാധിപനായ രാഷ്ട്രപതിയും അദ്ദേഹത്തിന്റെ പ്രതിനിധി കേരള ഗവര്‍ണറും ഇടപെടണമെന്ന് അമേരിക്കയിലെ അയ്യപ്പ വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും സംയുക്ത കൂട്ടായ്മയായ സേവ് ശബരിമല യൂ എസ് എ കര്‍മ്മസമിതി ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് നൂറുകണക്കിന് ഇമെയില്‍ സന്ദേശങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റിനും കേരള ഗവര്‍ണര്‍ക്കും അയച്ചു വരുന്നതായും കര്‍മ്മസമിതി അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല