മസ്‌ക്കറ്റ്: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഇന്റര്‍ കോണ്‌ടിനല്‍
ഹോട്ടലില്‍ ഏജന്റ്‌സ് അവാര്‍ഡുദാന ചടങ്ങ് നടത്തി. എയര്‍ ഇന്ത്യയ്‌ക്കു നല്‍കി
വരുന്ന പിന്തുണ പരിഗണിച്ചാണ് അവാര്‍ഡ്. വിവിധ ട്രാവല്‍ ഏജന്‍സികളുടെ
പ്രതിനിധികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍
ജെ.എസ്. മുകുള്‍, എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ ജെ.എസ്. പഥക്, കണ്‍ട്രി
മാനേജര്‍ മൊഹിദ് സെയിന്‍, ജിഎസ്‌എ മാനേജര്‍ ശക്തി ഗോയല്‍, പ്രൊഡക്‌ട് മാനേജര്‍
അപ്രമയ മുഖര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.