Image

ഫാ. എം.റ്റി തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 06 January, 2019
ഫാ. എം.റ്റി തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകനും ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗവുമായ ബഹു. എം.റ്റി തോമസ് കശീശ്ശാ ഹൂസ്റ്റണില്‍ നിര്യാതനായി. 

സംസ്ക്കര ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച ഹൂസ്റ്റണില്‍ നടക്കും.

ബുധനാഴ്ച രാവിലെ ഒന്‍പതു മണിമുതല്‍ രണ്ട് മണിവരെ ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം.  തുടര്‍ന്ന് വൈകിട്ട് 4 മണിയോടുകൂടി ഭൗതീക ശരീരം  
സെന്റ് തോമസ്  ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രലില്‍ കൊണ്ടുവരും. വൈകിട്ട് അഞ്ചു മണി മുതല്‍ പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയുടെ നാല് മുതല്‍ ആറ് വരെയുള്ള ശുശ്രൂഷകളും നടക്കും.

വ്യാഴാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരത്തെതുടര്‍ന്ന് ഏഴ്, എട്ട് ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കും. പരിശുദ്ധ മദ്ഹബഹയോടുള്ള വിടവാങ്ങല്‍ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയോടുകൂടി ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ സംസ്കരിക്കും.

Rev. Fr. Thomas Manonu Thomas was born in Maramon, Kerala on May 23, 1931 to Manonu Iype Thomas and Rahelamma Thomas. As the elder of twins, he earned his BA from the University of Madras in 1954, MA from the University of Bombay, 1957. While studying for his BA degree, he won several accolades for swimming. From 1960 -1961, he served as a mission worker in Sihera Ashram in Madya Pradesh, India.

He married his wife, Grace from Chenganur, Kerala in 1965 at Chenganur Mar Thoma Church. They moved to Ethiopia, where Rev. Thomas served as a teacher. In 1971, after the birth of two sons, Stephen and Peter, the family moved to the US, where Rev. Thomas joined Drew University in Madison, New Jersey. While in NJ, his younger sons, twins Joseph and Koshy were born. He earned his M. Div in 1975 and an additional Masters in Sacred Theology in 1977.

In 1975, H.H. Ignatius Yakub III, Patriarch of Antioch, in Damascus, Syria, ordained him a deacon. In 1978, along with his twin brother, Rev. M. T. Philip, he was ordained as priest by H.H. Baselios Mar Thoma Mathews II. Along with his family, he moved to Houston in 1979 and started as the Associate Priest at St. Gregorios Orthodox Church until 1986. He served as the vicar of the Dallas St. George Church, from 1992-1995. He was currently serving as associate priest at St. Thomas Orthodox Church in Houston.

Thomas Achen, as his parishioners referred to him, is lovingly survived by his wife Grace Kochamma, his sons, Stephen, Peter, Joseph and Koshy, his twin brother, Rev. Fr. M. T. Philip, and numerous nieces, nephews and grandnieces and grand nephews. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക