Image

ഒഐസിസി അയര്‍ലന്‍ഡ് വാട്ടര്‍ഫോര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Published on 08 January, 2019
ഒഐസിസി അയര്‍ലന്‍ഡ് വാട്ടര്‍ഫോര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു
 

ഡബ്ലിന്‍ : ഒഐസിസി അയര്‍ലന്‍ഡ് വാട്ടര്‌ഫോര്‍ഡിലെ പ്രവര്‍ത്തനം ആരംഭിച്ചു. 2019 വര്‍ഷത്തെ പ്രവര്‍ത്തന രേഖയും ഉദ്ഘാടനവും വാട്ടര്‍ഫോര്‍ഡില്‍ ഗ്രാന്‍ജ് മെനോറില്‍ നടത്തപ്പെട്ടു. വാട്ടര്‍ഫോര്‍ഡ് നിവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തക യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഒഐസിസി അയര്‍ലന്‍ഡിന്റെ നെറ്റ്വര്‍ക്ക് കോ ഓര്‍ഡിനേറ്ററും വാട്ടര്‍ഫോര്‍ഡിലെ കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് വര്‍ഗീസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്്ഘാടനം നിര്‍വഹിക്കുകയും ഒഐസിസി അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി അനീഷ് കെ. ജോയ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. 

വാട്ടര്‍ഫോര്‍ഡിന്റെ 2019ലെ പ്രവര്‍ത്തനരേഖ ഒഐസിസി ഭാരവാഹികളായ ഷിജു ശാസ്താന്‍കുന്നേലും പ്രേംജി ആര്‍ സോമനും ചേര്‍ന്ന് അവതരിപ്പിച്ചു. വാട്ടര്‍ഫോര്‍ഡ് ഒഐസിസി യൂണിറ്റിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, നേതാക്കളായ എമി സെബാസ്റ്റ്യന്‍, ഷാജി പി. ജോണ്‍, ജിജോ തങ്കച്ചന്‍, സാബു ഐസക്, ബെന്നി, ജേക്കബ് എന്നിവര്‍ എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക