Image

കശ്‌മിരില്‍ മലയാളി മേജര്‍ കൊല്ലപ്പെട്ടു

Published on 12 January, 2019
കശ്‌മിരില്‍  മലയാളി മേജര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ ഇന്നലെ മരിച്ചത്‌ മലയാളി സൈനിക ഉദ്യോഗസ്ഥന്‍ എന്ന്‌ സ്ഥിരീകരണം. പുനെയില്‍ സ്ഥിര താമസക്കാരനായ മേജര്‍ ശശിധരന്‍ വി നായര്‍ (33) ആണ്‌ മരിച്ചത്‌. ഇന്നലെ നൗഷേരിയില്‍ ഉണ്ടായ സ്‌പോടനത്തിലാണ്‌ മേജറും ജവാനും കൊല്ലപ്പെട്ടത്‌. ഇന്നലെ നാലുമണിക്കാണ്‌ നൗഷേറിയില്‍ സ്‌ഫോടനം നടന്നത്‌. ഒരു മേജറും ജവാനും കൊല്ലപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും മരിച്ചത്‌ മലയാളിയാണെന്നുള്ള വിവരം കരസേന ഇന്നാണ്‌ പുറത്തു വിട്ടത്‌.

  രജോറിയിലെ ആര്‍മി ക്യാപില്‍ എത്തിച്ച മൃതദേഹം പൂനയിലേയ്‌ക്ക്‌ കൊണ്ടു പോകും. പൂനയിലായിരിക്കും അന്തിമ ചടങ്ങുകള്‍ നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക