Image

ഏഷ്യാനെറ്റില്‍ ശബരിമല സ്വാമി അയ്യപ്പന്‍

Published on 12 January, 2019
ഏഷ്യാനെറ്റില്‍  ശബരിമല സ്വാമി അയ്യപ്പന്‍
കലിയുഗവരദായകനായ സ്വാമിഅയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ശബരിമല സ്വാമി അയ്യപ്പന്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണംചെയ്യുന്നു.

ഗ്രാഫിക്‌സിന്റെയും അനിമേഷന്റെയും നൂതനസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന രീതിയിലാണ് കാലികപ്രസക്തിയുള്ള ഈ പരമ്പര പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ജീവിതവും അവതാരഉദ്ദേശമായ മഹിഷിവധവും ശബരിമലക്ഷേത്രത്തിന്റെ ഉത്പത്തിയും ,സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മറ്റ് കഥകളും ഉപകഥകളും ഉള്‍പ്പെടുത്തി ഇന്ന് ഈപരമ്പരയുടെ പ്രാധാന്യവും വ്യക്തമാക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത് .

മെരിലാന്‍ഡ് ശ്രീശരണ്‍ ക്രീയേഷന്‌സിന്റെ ബാനറില്‍ മുരുകന്‍ സുബ്രമണ്യന്‍ നിര്‍മ്മിച്ച് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈപരമ്പരയില്‍ കൗശിക് ബാബു , ഷംന കാസിം , ഷിജു , ലത റാവു , അര്‍ച്ചന സുശീലന്‍ , അനു ജോസഫ് , അഖിലേഷ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു

" ശബരിമല സ്വാമി അയ്യപ്പന്‍ " ഏഷ്യാനെറ്റില്‍ ജനുവരി 14 മുതല്‍ ,തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക