Image

മകരവിളക്കിനും തിരക്ക് കുറവ്; സന്നിധാനത്തെ വ്യാപാരികള്‍ പ്രതിസന്ധിയില്‍

Published on 13 January, 2019
മകരവിളക്കിനും തിരക്ക് കുറവ്; സന്നിധാനത്തെ വ്യാപാരികള്‍ പ്രതിസന്ധിയില്‍

ശബരിമലയില്‍ മകരവിളക്കിനും ഭക്തജനങ്ങളുടെ വരവ് കുറ‌ഞ്ഞതോടെ പ്രതിസന്ധിയിലായി സന്നിധാനത്തെ വ്യാപാരികള്‍. ബോര്‍ഡിനോട് ഇളവുകള്‍ തേടിയെങ്കിലും ലേല വ്യവസ്ഥയില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

സന്നിധാനത്തിന് തൊട്ടരികിലുള്ള കടകളുടെ ലേലമൂല്യം കോടികളാണ്. അകലം കൂടിയാല്‍ ലക്ഷങ്ങള്‍. വന്‍ തുകയ്ക്കാണ് ശബരിമലയില്‍ കടകള്‍ ലേലത്തിനെടുത്തത്. എന്നാല്‍, തുലാമാസ പൂജയില്‍ വ്യാപാരികളുടെ പ്രതീക്ഷകള്‍ പാളി. തിരക്ക് കുറഞ്ഞതോടെ മണ്ഡലമാസത്തിലും കച്ചവടം ഇടിഞ്ഞു. ഏറെ പ്രതീക്ഷ വച്ച്‌ പുലര്‍ത്തിയ മകരവിളക്ക് തീര്‍ത്ഥാടന ദിനങ്ങളിലും വ്യാപാരികള്‍ക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടന്ന കടകളില്‍ വലിയകുറവാണ് ഇത്തവണയുണ്ടായത്.

നടവരവ് കുറഞ്ഞ് പ്രതിസന്ധി നേരിടുന്ന ദേവസ്വം ബോ‍ര്‍ഡും വ്യാപാരികളോട് വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടില്ല. 38കോടി രൂപയ്ക്ക് ലേലചെയ്ത് കൊടുത്തെങ്കിലും എത്തിയത് 17കോടി മാത്രം.കുടിശ്ശിക അടക്കാനുള്ളത് എന്‍പത് ശതമാനം വ്യാപാരികള്‍. ലേലത്തുകയില്‍ ഇളവ് നല്‍കണമെന്ന കച്ചവടക്കാരുടെ ആവശ്യം പതിനേഴിന് ബോര്‍ഡ് പരിഗണിക്കും. അതുവരെയുള്ള സാവകാശം താത്കാലിക ആശ്വാസം മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക