ഒറ്റയ്ക്കെങ്കില്‍ ഒറ്റയ്ക്ക്...യുപിയില്‍ 80 സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
VARTHA
13-Jan-2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തഴഞ്ഞ് ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിച്ച ബിഎസ്പിയെയും എസ്പിയെയും നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. യുപിയിലെ 80 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യമറിയിച്ചത്.
യുഎഇ സന്ദര്‍ശിക്കുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ യുപി കേന്ദ്രീകരിച്ച് റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, 15 റാലികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്നായിരുന്നു വിവരം. എന്നാല്‍ വാരണാസിയിലെ റാലി സംബന്ധിച്ച് മാത്രമാണ് ആസാദ് പറഞ്ഞത്.
കര്‍ഷകരുടെ പ്രശ്നങ്ങളും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിഎസ്പിയും എസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഇരു പാര്‍ട്ടികളും രാഹുലിനെയും കൂട്ടരെയും തഴഞ്ഞ് കൈകോര്‍ത്തത്.
കോണ്‍ഗ്രസിനെയും ബിജെപിയെയും കണക്കിന് വിമര്‍ശിച്ച മായാവതിയും അഖിലേഷ് യാദവും ഇരുപാര്‍ട്ടികളും 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments