ആലുവ: ഫോമാ വില്ലേജ് പ്രൊജക്റ്റ്‌ന്റെ ഭാഗമായി, പ്രളയദുരിതം അനുഭവിക്കുന്ന അന്‍പത്തിയൊന്നു കുടുംബങ്ങള്‍ക്ക് ഫോമയും, കൈരളി ഓഫ് ബാള്‍ട്ടിമോര്‍, ക്ലാപ് ചാരിറ്റി ഓഫ് ബാള്‍ട്ടിമോര്‍, പദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളും സംയോജിച്ചു നടപ്പിലാക്കിയ ധനസഹായ വിതരണം ആലുവ കടുങ്ങല്ലൂര്‍ സര്‍വീസ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ഓര്‍മ്മ മാര്‍ബിള്‍സ് മാനേജിങ് ഡയറക്ടര്‍ ആന്‍ജോ ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി എ വിഷ്ണു അധ്യക്ഷത വഹിച്ചു. ടി. വി, സിനിമ താരം പേളി മാണി മുഖ്യാഥിതി ആയിരുന്നു.
ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി, ജനുവരി പന്ത്രണ്ട് മുതല്‍ നടക്കുന്ന ഫോമയുടെ സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകളെ പറ്റി അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു. പ്രളയദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് പുതിയൊരു ജീവിതം പടുത്തുയര്‍ത്താനായി അവര്‍ക്കൊപ്പം ഫോമാ എന്നും കൂടെ ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു നേരത്തെ ആഹാരത്തിനായും, ഒരു ജോഡി വസ്ത്രത്തിനായും, തലചായ്ക്കാനായ് ഒരു കൂരയ്ക്കുമായി നമ്മുടെ മുന്‍പില്‍ നിസ്സഹാരായി നില്ക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഫോമായുടെ ചാരിറ്റിപ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് ഇതോടെ ഫോമാ തെളിയിച്ചുകഴിഞ്ഞതായി ഫോമാ ക്യാപിറ്റല്‍ റീജിയണ്‍ ആര്‍. വി. പി ജോയി കൂടലിയും, ഫോമാ നേതാവ് തോമസ് ജോസ് (ജോസുകുട്ടി) ഒരേ മനസ്സോടെ അറിയിച്ചു. കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ പ്രസിഡന്റ് ജോണ്‍സണ്‍ കടംകുളത്തില്‍, പദ്മ രക്ഷാധികാരി വിഷ്ണു എന്നിവര്‍ ഈ പദ്ധതിക്ക് ആശംസകള്‍ അറിയിച്ചു. ഈ സഹായഹസ്തം നല്‍കുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ച കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ജോണ്‍സണ്‍ കടംകുളത്തില്‍, സെക്രട്ടറി ടൈസണ്‍ തോമസ്, സെക്രെട്ടറി ടൈസന്‍ തോമസ്, ട്രെഷറാര്‍ ബെന്നി തോമസ്, അല്‍ഫോന്‍സാ റഹ്മാന്‍, സാജു മാര്‍ക്കോസ്, സൂരജ് മാമ്മന്‍, സബീന നാസര്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.