ടോം വര്‍ഗീസിന് പിന്തുണ പ്രഖ്യാപിച്ച് ടൊറന്റോ മലയാളി സമൂഹം
AMERICA
14-Jan-2019

മിസ്സിസാഗ( കാനഡ): മിസ്സിസാഗമാള്‍ട്ടണ്‍
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മത്സരിക്കുന്ന ടോം വര്‍ഗീസിന്
പിന്തുണ പ്രഖ്യാപിച്ച് ടൊറന്റോയിലെ മലയാളി സമൂഹം ഒത്തുകൂടി. ചടങ്ങില്‍
സംസാരിച്ച വിനോദ് മഹേശന്‍,സൂസന്‍ ബെഞ്ചമിന്‍,ഷോണ്‍ സേവ്യര്‍,ജോബ്‌സണ്‍
ഈശോ,വിജയ് മാധവന്‍,സാക്ക് സന്തോഷ് കോശി എന്നിവരും മറ്റുള്ളവരും ഐക്യകണ്‌ഠേന
ടോം വര്‍ഗീസിന് പിന്തുണ പ്രഖ്യാപിക്കുകയും വിജയാശംസകള്‍ നേരുകയും
ചെയ്തു.വെര്‍ഡി ബാങ്ക്വറ്റ് ഹാളില്‍ വച്ചായിരുന്നു പരിപാടി.
പൗരന്മാര്‍ക്കും 14 വയസിന് മുകളിലുള്ള പി.ആര്‍ ഉള്ളവര്‍ക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത് വോട്ടുചെയ്യാവുന്നതാണ്. മെമ്പര്‍ഷിപ്പ് ക്യാമ്പയ്ന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ടോംവര്‍ഗീസിനെ സമീപിക്കാം. നേരത്തെ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ടോം വര്‍ഗീസ് വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. ചടങ്ങിലും അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. 1986 ല്‍ എയര്‍ ഇന്ത്യ(ജി.എസ്.എ) ഉദ്യോഗസ്ഥനായി കാനഡയിലെത്തിയ ടോം പിന്നീട് ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാഫിക് കണ്ട്രോളറായി പ്രവര്‍ത്തിച്ചു. 1997 ല്‍ ബിസിനേസിലേക്ക് തിരിഞ്ഞ അദ്ദേഹം ഒരുവര്‍ഷത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമായി.
നിലവില്‍ മിസ്സിസാഗ മാള്‍ട്ടണ്‍ റോട്ടറി ക്ലബ് സെക്രട്ടറി, കേരള ക്രിസ്ത്യന്‍ അസംബ്ലി അഡ്മിനിസ്‌ട്രേറ്റര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാള്‍ട്ടന്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.1990 ല്‍ കനേഡിയന്‍ കൈരളി മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയിലും കേരളത്തിലുമായി നടന്ന കോണ്‍ഫറന്‍സുകളുടെ പ്രധാന ഭാരവാഹിയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 6475492430 എന്നീ നമ്പറിലും tomvarughese@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടുക.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments