വീട്ടില്‍ കയറിയ ഉടനെ മര്‍ദ്ദിക്കുകയായിരുന്നു; അമ്മയെ തിരിച്ചു തല്ലിയെന്ന വാദം തെറ്റെന്നും കനകദുര്‍ഗ
VARTHA
15-Jan-2019

കൊല്ലം: വീട്ടില്‍ കയറിയ ഉടനെ തന്നെ ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിക്കുകയായിരുന്നെന്നും അമ്മയെ താന്‍ തിരിച്ചുതല്ലിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കനകദുര്‍ഗ.
രാത്രി ഏഴ് മണിയോടെയാണ് വീട്ടില്‍ എത്തിയത്. വാതില്‍ തുറന്നത് അമ്മയായിരുന്നു. നീ വന്നോ എന്ന് ചോദിച്ച് അടുക്കളയില്‍ പോയി പട്ടികയെടുത്ത് അടിക്കുകയായിരുന്നു. തലയിലും ദേഹത്തുമെല്ലാം അടിച്ചു.
നീ ഇനി ഇവിടെ കയറിപ്പോകരുതെന്നും നിന്നെ ഇനി വേണ്ട എന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. തലയിലാണ് അടി കൊണ്ടത്. ദേഹമാസകലം അടിച്ചിട്ടുണ്ട്. എന്നെ പിടിച്ച് വീടിന് പുറത്തേക്ക് തള്ളുകയും ചെയ്‌തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments