Image

ബാര്‍ക്കോഴക്കേസ്‌; തുടരന്വേഷണത്തിന്‌ തയ്യാറെന്ന്‌ വിജിലന്‍സ്‌ ഹൈക്കോടതിയില്‍

Published on 17 January, 2019
ബാര്‍ക്കോഴക്കേസ്‌; തുടരന്വേഷണത്തിന്‌ തയ്യാറെന്ന്‌ വിജിലന്‍സ്‌ ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന്‌ തയ്യാറാണെന്ന്‌ വിജിലന്‍സ്‌ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി അറിയിച്ചാല്‍ തുടരന്വേഷണം നടത്താമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌.

അതേസമയം, സര്‍ക്കാര്‍ അനുമതിയോടെ പുനരന്വേഷണം നടത്തണം എന്ന നിര്‍ദേശത്തോടെ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി മാണിയെ കുറ്റവിമുക്തനാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ തള്ളിയിരുന്നു.

വിജിലന്‍സ്‌ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്‌ത്‌ കെഎം മാണി ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിയിലാണ്‌ വീണ്ടും അന്വേഷണം നടത്തുവാന്‍ തയ്യാറാണെന്ന നിലപാട്‌ വിജിലന്‍സ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

തന്നെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട്‌ തള്ളിയ വിജിലന്‍സ്‌ കോടതി നടപടി അസാധുവാക്കണമെന്നും തനിക്ക്‌ നേരെ മനുഷ്യാവകാശ ലംഘനമാണ്‌ നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ്‌ മാണി ഹൈക്കോടതിയെ സമീപിച്ചത്‌

.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക