Image

യുക്മ നാഷണല്‍ കമ്മിറ്റി 2017 - 19 വര്‍ഷത്തേക്കുള്ള വ്യക്തിഗത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published on 19 January, 2019
യുക്മ നാഷണല്‍ കമ്മിറ്റി 2017 - 19 വര്‍ഷത്തേക്കുള്ള വ്യക്തിഗത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ലണ്ടന്‍: യുക്മ നാഷണല്‍ കമ്മിറ്റിയുടെ 2017 - 19 വര്‍ഷത്തേക്കുള്ള വ്യക്തിഗത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ യുക്മക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഓരോ റീജണുകളും നല്‍കിയ നാമ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ജേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. 

യുക്മയില്‍ വളര്‍ന്നു വരുന്ന പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി റൈസിംഗ് സ്റ്റാര്‍ അവാര്‍ഡുകള്‍, യു കെ മലയാളി സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനുള്ള ഡയമണ്ട് അവാര്‍ഡുകള്‍ എന്നിവയാണ് വ്യക്തിഗത ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡുകള്‍. 

യുക്മ സ്റ്റാര്‍ അവാര്‍ഡുകള്‍ക്കായി ഈസ്റ്റ് ആംഗ്ലിയ റീജണില്‍ നിന്നുള്ള യുക്മ നാഷണല്‍ കമ്മിറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, യുക്മ ജ്വാല മാഗസിന്‍ ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട്ട്, സാംസ്‌കാരിക വേദി കണ്‍വീനര്‍ സി.എ. ജോസഫ്, ടൂറിസം കമ്മിറ്റി കണ്‍വീനര്‍ ടിറ്റോ തോമസ്, ഹരി കുമാര്‍ ഗോപാല്‍ , സെബാസ്റ്റ്യന്‍ മുതുപറക്കുന്നേല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കലാ കായിക വിദ്യാഭ്യാസ മേഖലയില്‍ വളര്‍ന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ നല്‍കുന്ന അവാര്‍ഡ് ആണ് റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് . നോര്‍ത്ത് ഈസ്റ്റ് റീജണിലുള്ള മാസ് സുന്ദര്‍ലാന്റിലെ റോഷ്‌നി ടി റെജി വിദ്യാഭ്യാസത്തിനുള്ള പുരസ്‌കാരം നേടി. സൗത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി എം പി പദ്മരാജ് ആണ് കായിക മേഖലയിലുള്ള അവാര്‍ഡിന് അര്‍ഹനായത്. കേംബ്രിഡ്ജില്‍ നിന്നുള്ള യുവ ഗായിക ടെസ്സ സൂസന്‍ ജോണും ഹള്ളില്‍ നിന്നുള്ള യുവ ഗായകന്‍ സാന്‍ ജോര്‍ജ് എന്നിവര്‍ക്കാണ് ആര്‍ട്‌സ് വിഭാഗത്തിലുള്ള പുരസ്‌കാരം. യുക്മയുടെ വിവിധ പരിപാടികള്‍ക്കായി നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് ഓസ്‌ഫോര്‍ഡിലെ ബ്രയാന്‍ വര്‍ഗീസ് അര്‍ഹനായി . കഴിഞ്ഞ കാലങ്ങളില്‍ യുക്മയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് ഇഗ്‌നേഷ്യസ് പേട്ടയില്‍, സുനില്‍ രാജന്‍ , ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിനര്‍ഹരായി .

യുക്മ ഡയമണ്ട് അവാര്‍ഡിന് ടി ഹരിദാസ് , ഫ്രാന്‍സിസ് മാത്യു കാവളകാട്ടില്‍ , ജോസ് പി എം , ഡോ. അജിമോള്‍ പ്രദീപ് എന്നിവര്‍ അര്‍ഹരായി .

വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച മെലിന്‍ ടി സുനില്‍, അഭിഷേക് അലക്‌സ് എന്നിവര്‍ ജി സി എസ് സി അവാര്‍ഡ് ജേതാക്കളായപ്പോള്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുത്ത അലിഷാ ജിബി, കൃഷ്ണന്‍ സുകുമാരന്‍ അജിത്, ജിതിന്‍ സാജന്‍, കെവിന്‍ ബിജു, നിയോഗ ജോസ്,ആന്‍ജെല ബെന്‍സണ്‍, ലക്ഷ്മി ബിജു, ടീമാ മരിയന്‍ ടോം എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി.

എ ലെവല്‍ പരീക്ഷയില്‍ അപര്‍ണ ബിജു അവാര്‍ഡ് ജേതാവായപ്പോള്‍ അലീന്‍ ആന്റോ, ബെഞ്ചമിന്‍ വിന്‍സെന്റ് എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്‍ യുക്മ സ്വപ്നകൂട് പദ്ധതിയിലൂടെ കേരളത്തില്‍ പ്രളയത്തില്‍ വീട് നഷ്ട പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനെ ആദരിക്കുന്നതിന്റെ ഭാഗമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രത്യേക പുരസ്‌കാരത്തിനര്ഹരായി.

ജനുവരി 19 നു മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫെസ്റ്റ് 2019 വേദിയില്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കും.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക