ധര്‍മജന്റെ മകളും ഹ്രസ്വചിത്ര മേഖലയില്‍; ചിന്തിപ്പിച്ചും കരയിപ്പിച്ചും ബലൂണ്‍
FILM NEWS
20-Jan-2019

സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ചിന്തിപ്പിച്ചും, കരയിപ്പിച്ചും വികാരഭരിതമാക്കുന്ന ചില ആശയങ്ങളുമായി എത്തിയിരിക്കുന്ന ചിത്രമാണ് ബലൂണ്‍. കുരുന്നുകളിലൂടെ ആശയങ്ങള്‍ കൈമാറുകയാണ് ചിത്രം ചെയ്തിരിക്കുന്നത്. രണ്ടു കുരുന്നുകളെ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ചിരിക്കുന്ന ചിത്രമാണ് ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
ജ്യോതിഷ് തബോറിന്റെ സംവിധാന മികവില്‍ ഒരുങ്ങിയ ഹ്രസ്വചിത്രം വൈറലാകുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ ധര്‍മജനാണ് ബലൂണ്‍ എന്നു പേരുള്ള ഹ്രസ്വ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമായെത്തുന്നത്. ധര്‍മജനാണ് ചിത്രത്തിന്റെ നിര്‍മാണം. ധര്‍മജന്റെ മകളോടൊപ്പം ചിത്രത്തില്‍ കഥാപാത്രമായെത്തുന്നത് നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് തുടങ്ങിയവരുമാണ്. ഇതിനോടകം ചിത്രം തരംഗമായിരിക്കുകയാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments