അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ മൊബൈലീല്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍
VARTHA
21-Jan-2019

കൊച്ചി: അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചേരാനെല്ലൂരിലെ വസ്‌ത്രസ്ഥാപനത്തില്‍ ജീവനക്കാരനായ വയനാട് സ്വദേശി ഹരിയാണ് അറസ്റ്റിലായത്.
ചേരാനെല്ലൂര്‍ പള്ളിക്കവലയില്‍ താമസിക്കുന്ന ഹരി, സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന കുടുംബത്തിന്റെ സ്വകാര്യ ദൃശ്യങ്ങളാണ് വെന്റിലേറ്ററിലൂടെ മൊബൈലില്‍ പകര്‍ത്തിയത്.
ഞായറാഴ്‌ച വെന്റിലേറ്ററിന് സമീപം മൊബൈല്‍ ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പരിസരവാസികളെ കാര്യം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഹരിയെ ചോദ്യം ചെയ്യുകയും പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടികൂടുകയുമായിരുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments