Image

കാലിഫോര്‍ണിയയില്‍ ഭക്തിസാന്ദ്രമായ മകരവിളക്കാഘോഷം

പ്രസാദ് പി. Published on 21 January, 2019
കാലിഫോര്‍ണിയയില്‍ ഭക്തിസാന്ദ്രമായ മകരവിളക്കാഘോഷം
ലോസ് ആഞ്ചെലെസ് :കാലിഫോര്‍ണിയയിലെ മലയാളിതമിഴ്‌സമൂഹം മകരവിളക്കും തൈപൊങ്കലും ആഘോഷിച്ചു. ജനുവരി പത്തൊന്‍പതു ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് നോര്‍വാക്കിലുള്ള സനാതനധര്‍മ ക്ഷേത്രത്തില്‍ ഒത്തുചേര്‍ന്ന ഭക്തര്‍ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അയ്യപ്പരഥഘോഷയാത്രയും കാവടിയാട്ടവും നടത്തി. പുത്തന്‍ പ്രവാസിതലമുറയിലെ നിരവധിപേര്‍ വര്‍ണ്ണാഭമായ കാവടിയുമേന്തി നഗരവീഥി യില്‍നടത്തിയ പ്രദക്ഷണംപലര്‍ക്കും തികച്ചുംപുതുമയാര്‍ന്ന ഒരനുഭവമായിരുന്നു.

നെയ്യ്, പാല്‍, കളഭം, പഞ്ചാമൃതം, ഇളനീര്‍, പനിനീര്‍, ഭസ്മം, തേന്‍തുടങ്ങി പതിനൊന്നു പൂജാദ്രവ്യങ്ങള്‍കൊണ്ടുള്ള അഭിഷേകചടങ്ങുകള്‍ക്കുശേഷം നടന്ന അയ്യപ്പഭജനയും സുബ്രഹ്മണ്യകീര്‍ത്തങ്ങളും ആഘോഷങ്ങളെ ഭക്തസാന്ദ്രമാക്കി. കാലിഫോര്‍ണിയയിലെ പ്രമുഖമലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദുമലയാളീസിന്റെ (ഓം) നേതൃത്വത്തില്‍ സതേണ്‍ കാലിഫോര്‍ണിയ തമിഴ്‌സംഘം, നോര്‍വാക്കിലെ സനാതന ധര്‍മ ടെംപിള്‍എന്നിവരുടെ സഹകരണത്തോടെയായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

ഓംഭാരവാഹികളായ രവി വെള്ളത്തിരി, സുനില്‍ രവീന്ദ്രന്‍, പത്മനാഭ അയ്യര്‍, രമനായര്‍, സുരേഷ് എഞ്ചൂര്‍, സിന്ധുപിള്ള തുടങ്ങിയവര്‍നേതൃത്വം നല്‍കി. രാമപ്രസാദിന്റെ നേതൃത്വത്തില്‍ വിവിധഭാഷകളില്‍ നടത്തിയ അയ്യപ്പഭജനയോടും അന്നദാനത്തോടും കൂടിസമാപിച്ച ആഘോഷങ്ങളില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, തെലങ്കാന, കര്‍ണാടകതുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ഞൂറിലധികം ഭക്തര്‍പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക