Image

കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന്‌ വെള്ളാപ്പള്ളി

Published on 22 January, 2019
 കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന്‌  വെള്ളാപ്പള്ളി

ആലപ്പുഴ: കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മോദിയുടെ പ്രസ്‌ക്തി തള്ളാനാവില്ല. മോദി സര്‍ക്കാരിനെതിരെ സകല ഞാഞ്ഞൂലുകളും മത്സരിക്കാന്‍ തയ്യാറായിട്ടുണ്ട്‌.

ഇവരൊന്നിച്ചാലും സിംഗിള്‍ മെജോറിറ്റിയില്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എങ്ങനെ വന്നാലും, ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മോദി തന്നെ അധികാരത്തില്‍ വരും.

സെന്‍കുമാറിന്‌ ബിജെപി സീറ്റ്‌ നല്‍കും അദ്ദേഹം മിടുമിടുക്കനായ നല്ലൊരു ഉദ്യോഗസ്ഥനായിരുന്നു. അഴിമതിയില്ലാത്ത സംശുദ്ധനായ ഓഫിസറാണ്‌. കേരള സര്‍ക്കാരിന്‌ അത്‌ വേണ്ടത്ര ഉപയോഗിക്കാനായില്ല.

അദ്ദേഹം സര്‍ക്കാര്‍ പീഡിപ്പിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.മഹാസഖ്യത്തിന്‌ ആശയപരമായി യോജിപ്പില്ല. അഥവ ജയിച്ചാല്‍ കൂട്ടയടിയായിരിക്കും. മോദിയ്‌ക്ക്‌ അതിന്റേതായ പ്രസക്തി ഉണ്ട്‌. അത്‌ ചെറുതായി കണ്ടിട്ട്‌ കാര്യമില്ല. പ്രസക്തി കുറച്ച്‌ കാണാനാവില്ല.

എതിരെ നില്‍ക്കുന്നവരില്‍ ജയിച്ചാല്‍ തന്നെ ആര്‌ പ്രധാനമന്ത്രിയാവും. ഒരാളെ ആക്കിയാന്‍ മറ്റൊരാള്‍ പുറത്ത്‌ ചാടും. ഇയാളെ മോദി എടുക്കും. ഒരു പാര്‍ട്ടിക്കും എസ്‌എന്‍ഡിപി യോഗം വോട്ട്‌ നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക