Image

ഫ്‌ലവേര്‍സ് ടി വി യു എസ് എ യുടെ ചിക്കാഗോ ഓഫീസ് ഉദ്ഘാടനം ജനുവരി 26ന്

Published on 23 January, 2019
ഫ്‌ലവേര്‍സ് ടി വി യു എസ് എ യുടെ ചിക്കാഗോ ഓഫീസ് ഉദ്ഘാടനം ജനുവരി 26ന്
അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയിലെ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഫ്ളവേഴ്സ് ടി വി യു എസ് എ യുടെ വളര്‍ച്ചയുടെ ഭാഗമായി രണ്ടാമത്തെ സ്റ്റുഡിയോയും ഓഫീസും ചിക്കഗോയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ന്യൂജേഴ്‌സിയിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഗംഭീരമായി പുരോഗമിക്കവെയാണ് ചിക്കാഗോയിലെ ഈ പുത്തന്‍ കാല്‍വയ്പ്.

അമേരിക്കയില്‍ നിന്ന് കൂടുതല്‍ പ്രോഗ്രാമുകള്‍ ലോക മലയാളികള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന സ്റ്റുഡിയോ ചിക്കാഗോയുടെ സബെര്‍ബ് ആയ Desplaines ലാണ് സ്ഥിതി ചെയ്യുന്നത്.

ജനുവരി 26 ശനിയാഴ്ച ഉച്ചക്ക് 12.30 ന് കോണ്‍സല്‍ ജനറല്‍ നീത ഭൂഷന്‍ നാട മുറിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് നിലവിളക്ക് തെളിയിച്ച്, ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ചിക്കാഗോ ചിന്മയ മിഷന്‍ ആചാര്യ സ്വാമി ശരണാനന്ദയുടെ പ്രാര്‍ഥനയോടെ പ്രൊഡക്ഷന്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും നടത്തും.

ചടങ്ങില്‍ ചിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള കലാ, സാമൂഹിക, സാംസ്‌കാരിക സാമുദായിക പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടാവും.
ചടങ്ങുകള്‍ക്ക് ഫ്‌ലവേര്‍സ് ടിവി അമേരിക്കയുടെ സി ഇ ഒ ബിജു സഖറിയ, ജോണ്‍ പി സറൌ, ഡോ. ജോ ജോര്‍ജ്, സിജോ വടക്കന്‍, ഇമ്മാനുവല്‍ സറൌ, നെറിന്‍ സറൌ, ടി സി ചാക്കോ എന്നിവര്‍ക്കൊപ്പം ഫ്‌ലവേര്‍സ് ടിവി അമേരിക്കന്‍ ടീം അംഗങ്ങളും ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Biju Zacharia
CEO, Flowers TV USA
847 630 6462
ഫ്‌ലവേര്‍സ് ടി വി യു എസ് എ യുടെ ചിക്കാഗോ ഓഫീസ് ഉദ്ഘാടനം ജനുവരി 26ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക