Image

മമ്മൂട്ടിച്ചിത്രം മധുരരാജയില്‍ചുവടുവെക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍

Published on 24 January, 2019
 മമ്മൂട്ടിച്ചിത്രം മധുരരാജയില്‍ചുവടുവെക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍
കൊച്ചി: പുലിമുരുകനുശേഷം ഉദയകൃഷ്‌ണയുടെ രചനയില്‍ വൈശാഖ്‌ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ മധുരരാജയിലെ ഗാനരംഗത്തില്‍ ചുവടുവെക്കാന്‍ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി.

ഇത്‌ രണ്ടാം വട്ടമാണ്‌ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്‌. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനായാണ്‌ താരം എത്തിയത്‌. അന്ന്‌ തനിക്ക്‌ നല്‍കിയ വരവേല്‍പ്പിന്‌ സണ്ണി നന്ദി അറിയിച്ചിരുന്നു.


ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സണ്ണിയെ ആരാധകരും മധുരരാജ സിനിമയുടെ നിര്‍മാതാവ്‌ നെല്‍സണ്‍ ഐപ്പും മറ്റ്‌ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു.
കൊച്ചി ഇരുമ്പനത്ത്‌ തയാറാക്കിയ സെറ്റിലാണ്‌ സണ്ണി എത്തിയത്‌.

സണ്ണിയുടെ ആദ്യ മലയാളചിത്രമാണിത്‌. ഒരു ഗോഡൗണിലാണ്‌ കലാസംവിധായകന്‍ ജോസഫ്‌ നെല്ലിക്കനും സംഘവും  ഗാനരംഗത്തിന്‌ പടുകൂറ്റന്‍ സെറ്റ്‌ ഒരുക്കിയിരിക്കുന്നത്‌.

തമിഴ്‌ താരം ജയ്‌ ഇന്നലെ സണ്ണിക്കൊപ്പം ചുവടുവച്ചിരുന്നു. നായകനായ മമ്മൂട്ടി ഇന്ന്‌ എത്തും. മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്‌. പീറ്റര്‍ ഹെയ്‌നാണ്‌ സംഘട്ടന സംവിധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക