Image

ആന്ധ്രയില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌

Published on 24 January, 2019
ആന്ധ്രയില്‍  മുഴുവന്‍ സീറ്റിലും ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌

ഹൈദരാബാദ്‌: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശില്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

നേരത്തെ അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ ടി.ഡി.പിയുമായി സഖ്യം ചേര്‍ന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മത്സരിച്ചിരുന്നത്‌.

എന്നാല്‍ സഖ്യത്തിന്‌ തെലങ്കാനയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

`175 നിയമസഭാ സീറ്റിലും 25 ലോക്‌സഭാ സീറ്റിലും ഞങ്ങള്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കും. ടി.ഡി.പിയുമായി ഞങ്ങള്‍ക്ക്‌ ദേശീയതലത്തില്‍ മാത്രമാണ്‌ സഖ്യമുള്ളത്‌.' ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്‌ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമുണ്ട്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയ്‌ക്ക്‌ ടി.ഡി.പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ശ്രമിക്കുന്നതിനിടെയാണ്‌ കോണ്‍ഗ്രസ്‌ തീരുമാനമെന്നതും ശ്രദ്ധേയമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക