Image

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന്‌ വാദിച്ച്‌ സച്ചിന്‍

Published on 24 January, 2019
ഒളിമ്പിക്‌സില്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന്‌ വാദിച്ച്‌   സച്ചിന്‍
മുംബൈ: ഒളിമ്പിക്‌സില്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന്‌ വാദിച്ച്‌ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഏകദിനം, ടി20, ടി10 എന്നിങ്ങനെയുളള ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോര്‍മാറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ സച്ചിന്റെ ആവശ്യം.

ആര്‍ട്ടിസ്റ്റിക്ക്‌ ജിംനാസ്റ്റിക്‌സ്‌ താരം ദീപാ കര്‍മാകറിന്റെ `സ്‌മോള്‍ വണ്ടര്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശനവേളയിലാണ്‌ സച്ചിന്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

ക്രിക്കറ്റ്‌ താരം എന്ന നിലയ്‌ക്ക്‌ കളി ആഗോളമാകാനാണ്‌ ആഗ്രഹം. റിയോ ഒളിംപിക്‌സ്‌ വേളയില്‍ അന്താരാഷ്ട്ര ഒളിമ്പികസ്‌ കമ്മിറ്റി തലവനുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു.

ക്രിക്കറ്റ്‌ ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കണം എന്നാണ്‌ ആഗ്രഹം. എന്നാല്‍ ഇതിന്‌ മുന്‍പ്‌ മറ്റ്‌ ടീമുകള്‍ക്ക്‌ തയ്യാറെടുക്കാനുള്ള അവസരം നല്‍കണം.

ഏകദിനം, ടി20, ടി10 എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകള്‍ ക്രിക്കറ്റിനുണ്ട്‌. അതിനാല്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടുത്താന്‍ അനായാസം കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.


 രാജ്യത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ആയിരക്കണക്കിന്‌ യുവാക്കളെ പ്രചോദിപ്പിക്കാന്‍ ദീപയ്‌ക്കായി എന്ന്‌ സച്ചിന്‍ പറഞ്ഞു.

റിയോ ഒളിംപി്‌ക്‌സില്‍ വോള്‍ട്ട്‌ ഇനത്തില്‍ മികവ്‌ കാട്ടി വിസ്‌മയിപ്പിച്ച താരമാണ്‌ ദീപാ കര്‍മാകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക