Image

അയര്‍ലന്‍ഡലെ നഴ്‌സസ് സമരത്തിന് പിന്തുണയുമായി ക്രാന്തി

Published on 27 January, 2019
അയര്‍ലന്‍ഡലെ നഴ്‌സസ് സമരത്തിന് പിന്തുണയുമായി ക്രാന്തി

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും സംഘടനകളായ ഐഎന്‍എംഒ യും പിഎന്‍എ യും രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ ക്രാന്തി പിന്തുണ പ്രഖ്യാപിച്ചു. 

മെച്ചപ്പെട്ട മാന്യമായ വേതനത്തിനും ജോലിഭാരം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരമുഖത്തേക്ക് ഇറങ്ങുന്നത്. ദ്രോഗഡ, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഐക്യദാര്‍ഡ്യ പ്രഖ്യാപനം സംഘടിപ്പിച്ചത്. ജനുവരി 24 ന് രാവിലെ പത്ത് മണി മുതല്‍ പതിനൊന്ന് മണിവരെയാണ് പ്രസ്തുത പരിപാടി ഒരുക്കിയത്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ (വാട്ടര്‍ഫോര്‍ഡ്), സെന്റ്. ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റല്‍ (കില്‍ക്കെനി ), ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ഹോസ്പിറ്റല്‍ (ദ്രോഗഡ ) എന്നിവിടങ്ങളിലാണ് സമരത്തിന് ഐക്യദാര്‍ഡ്യവുമായി ക്രാന്തിയിലെ അംഗങ്ങള്‍ ഒത്തു ചേര്‍ന്നത്.

ദ്രോഗഡ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ഹോസ്പിറ്റലിന് മുന്നില്‍ നടത്തിയ ഐക്യദാര്‍ഡ്യ പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ് നേതൃത്വം നല്‍കി. ക്രാന്തി പ്രസിഡന്റ് അഭിലാഷ് ഗോപാലപിള്ള, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് ജോയ്, അജയ് സി ഷാജി, ബിനു അന്തിനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

കില്‍ക്കെനിയിലെ ഐക്യദാര്‍ഡ്യ പ്രഖ്യാപനം സെന്റ് ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റലിന് മുന്നില്‍ സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എ.കെ. ഷിനിത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യൂണിറ്റ് സെക്രട്ടറി അനൂപ് ജോണിന്റെ നേതൃത്വത്തില്‍ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് മുമ്പില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലോക കേരള സഭ അംഗം അഭിലാഷ് തോമസ്, ക്രാന്തി സെക്രട്ടറി ഷാജു ജോസ് എന്നിവര്‍ പങ്കെടുത്തു. 

മൂന്ന് കേന്ദ്രങ്ങളിലായി ക്രാന്തി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ പ്രഖ്യാപനത്തില്‍ പങ്കെടുത്ത് വന്‍വിജയമാക്കിയ എല്ലാവരോടും ക്രാന്തി കേന്ദ്ര കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക