Image

കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും, പൂര്‍വ്വ പിതാക്കന്മാരുടെ അനുസ്മരണവും ഫെബ്രുവരി 9-ന്

ജോയിച്ചന്‍ പുതുക്കുളം Published on 27 January, 2019
കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും, പൂര്‍വ്വ പിതാക്കന്മാരുടെ അനുസ്മരണവും ഫെബ്രുവരി 9-ന്
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019- 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി ഒമ്പതാം തീയതി ശനിയാഴ്ച ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. തോമസ് മുളവനാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

ക്‌നാനായ സമുദായത്തില്‍ നിന്നും വിടവാങ്ങിയ വന്ദ്യ പിതാക്കന്മാരെ അനുസ്മരിക്കുന്ന ചടങ്ങോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. കോട്ടയം അതിരൂപതയ്ക്ക് ധീരമായ നേതൃത്വം നല്‍കിയ ബിഷപ്പ് മാത്യു മാക്കീല്‍, ബിഷപ്പ് അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, ബിഷപ്പ് തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി, എന്നിവര്‍ക്കൊപ്പം ക്‌നാനായ സമുദായത്തില്‍ നിന്നും ഈയടുത്തകാലത്ത് നിര്യാതരായ ആര്‍ച്ച് ബിഷപ്പ് അബ്രഹാം വിരുത്തികുളങ്ങര, ബിഷപ്പ് തോമസ് തേനാട്ട് എന്നിവരെ അനുസ്മരിക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് മോണ്‍ തോമസ് മുളവനാല്‍, ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഫെബ്രുവരി ഒമ്പതാംതീയതി വൈകുന്നേരം 6.30-നു പരിപാടികള്‍ ആരംഭിക്കും. കെ.സി.എസ് പോഷക സംഘടനാ ഭാരവാഹികളേയും, ലെജിസ്ലേറ്റീവ് ഭാരവാഹികളേയും യോഗത്തില്‍ പരിചയപ്പെടുത്തും. കിഡ്‌സ് ക്ലബ്, കെ.സി.ജെ.എല്‍, കെ.സി.വൈ.എല്‍, യുവജനവേദി, വിമന്‍സ് ഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം, ഗോള്‍ഡീസ് എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്കൊപ്പം കെ.സി.എസ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ അറിയിച്ചു.

കെ.സി.എസ് ഭാരവാഹികളായ ജയിംസ് തിരുനെല്ലിപ്പറമ്പില്‍, റോയി ചേലമലയില്‍, ടോമി എടത്തില്‍, ജെറിന്‍ പൂതക്കരി, ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിലങ്ങാട്ടുശേരില്‍, വൈസ് ചെയര്‍മാന്‍ മാത്യു ഇടുക്കുതറയില്‍, ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം മറ്റ് ബോര്‍ഡ് അംഗങ്ങളും, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങളും, പോഷക സംഘടനാ ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വംനല്‍കും.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ ചിക്കാഗോ കെ.സി.എസിന്റെ വരുംനാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന ഈ ചടങ്ങിലേക്ക് ഷിക്കാഗോയിലെ എല്ലാ ക്‌നാനായ സമുദായാംഗങ്ങളേയും കുടുംബ സമേതം ഫെബ്രുവരി ഒമ്പതാം തീയതി ക്‌നാനായ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.
കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും, പൂര്‍വ്വ പിതാക്കന്മാരുടെ അനുസ്മരണവും ഫെബ്രുവരി 9-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക