Image

മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിന് വഴക്കിട്ട് ഇറങ്ങിപോയ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍

പി.പി. ചെറിയാന്‍ Published on 29 January, 2019
മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിന് വഴക്കിട്ട് ഇറങ്ങിപോയ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍
ഐഓവ: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു തടയുകയും, വാങ്ങിവെക്കുകയും ചെയ്ത മാതാപിതാക്കളോടു വഴക്കിട്ടു വീട്ടില്‍ നിന്നും ഇറങ്ങിപോയ പതിമൂന്നുകാരന്റെ മൃതദേഹം ജനുവരി 27 ഞായറാഴ്ച കണ്ടെത്തിയതായി മാര്‍ഷല്‍ ടൗണ്‍ പോലീസ് ചീഫ് ജനുവരി 28 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 22 നായിരുന്നു സംഭവം. രാത്രി 11 മണിവരെ കോറിബ്രൗണിനെ കണ്ടവരുണ്ട്. നേരം വെളുത്ത് മാതാപിതാക്കള്‍ ബ്രൗണിന്റെ മുറിയില്‍ അന്വേഷിച്ചപ്പോഴാണ് രാത്രി വീട്ടില്‍ നിന്നും ഇറങ്ങിപോയ വിവരം അറിയുന്നത്.

പുറത്തു തണുത്തുറഞ്ഞ കാലാവസ്ഥയായിരുന്നുവെന്നും ഹിമക്കാറ്റു അടിച്ചിരുന്നതായും മാതാപിതാക്കള്‍ പറയുന്നു.

22ന് കാണാതായ ബ്രൗണിനെ സമീപപ്രദേശങ്ങളില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.

മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടി മകനോടു തിരിച്ചു വരുവാന്‍ ആവശ്യപ്പെട്ടിരുന്നു.

മാര്‍ഷല്‍ ടൗണിന് പടിഞ്ഞാറുമാറി ജനവാസമില്ലാത്ത പ്രദേശത്താണ് ബ്രൗണിന്റെ മൃതദേഹം കണ്ടെത്തി.

മില്ലല്‍മിഡില്‍ സ്‌ക്കൂള്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിയായിരുന്നു ബ്രൗണ്‍.
ബ്രൗണിന്റെ മരണത്തില്‍ കുറ്റകൃത്യവുമായി ബന്ധമില്ലെന്ന്ാണ് പോലീസ് നല്‍കിയ വിശദീകരണം.

മൊബൈല്‍ ഫോണ്‍ വിഷയത്തില്‍ പെട്ടെന്നുണ്ടായ വൈകാരിക വിദ്വേഷമാകാം തണുത്തുറഞ്ഞ പ്രദേശത്തേക്ക് ഇറങ്ങിപോകാന്‍ ബ്രൗണിനെ പ്രേരിപ്പിച്ചത്. മകനെ കണ്ടെത്താന്‍ ശ്രമിച്ച എല്ലാവരോടും, മാതാപിതാക്കള്‍ നന്ദി പറഞ്ഞു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം അനുവദിച്ചിട്ടുണ്ട്.


മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിന് വഴക്കിട്ട് ഇറങ്ങിപോയ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍
മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിന് വഴക്കിട്ട് ഇറങ്ങിപോയ പതിമൂന്നുകാരന്‍ മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക