Image

'എഡ്യൂക്കേറ്റ് എ കിഡ്' ക്രിക്കറ്റ് ഫെബ്രുവരി ഒന്‍പതുമുതല്‍

പ്രസാദ് പി Published on 04 February, 2019
  'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ് ഫെബ്രുവരി ഒന്‍പതുമുതല്‍
ലോസ് ആഞ്ചെലെസ് : 'എഡ്യൂക്കേറ്റ്  എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള നാലാമതു   ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്‍പത്, പത്ത്, പതിനാറ്   തിയ്യതികളിലായി ലോസ് ആഞ്ചെലസിലെ ഡയമണ്ട് ബാറിലുള്ള പണ്ടേര പാര്‍ക് മൈതാനിയില്‍വെച്ചു (738, Pandera Drive, Diamond Bar) നടത്തുന്നതാണ്. ഗ്രൂപ്പ് മാച്ച്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍  എന്നരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന മത്സരത്തില്‍, പരിമിത ഓവറുകളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള  പതിനാറു  ടീമുകള്‍  ട്രോഫിക്കായി മാറ്റുരയ്ക്കുന്നു. കാലത്തു എട്ടു മുതല്‍ രാത്രി ഒന്‍പതുവരെയാണ് മത്സരങ്ങള്‍. പതിനൊന്നുപേര്‍ വീതം കളിക്കുന്ന  മത്സരത്തില്‍   ഒരു ടീമില്‍ പരമാവധി പതിനെട്ട് പേര്‍ വരെ അനുവദനീയമാണ്. ഓരോ മാച്ചിലെയും 'മാന്‍ ഓഫ് ദി മാച്ചിനും ബെറ്റ് ബൗളര്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. 

2016  മുതല്‍ നടന്നുവരുന്ന ക്രിക്കറ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതു കാലിഫോര്‍ണിയയിലെ പ്രമുഖ  മലയാളി അസ്സോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും മിടുക്കരുമായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന 'എഡ്യൂക്കേറ്റ എ കിഡ്' ആണ്. റിയല്‍ എസ്‌റ്റേറ്റര്‍  മാത്യു തോമസ്, ഇന്ത്യന്‍ റെസ്‌റ്റോറന്റായ തണ്ടൂര്‍ കുസിന്‍ ഓഫ് ഇന്ത്യ, ഇര്‍വൈന്‍ നമസ്‌തേ പ്ലാസ  എന്നിവരാണ് മത്സരങ്ങളുടെ പ്രായോജകര്‍. 

ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തിന്റെ ലഭ്യതയും സമയക്കുറവുംമൂലം    മത്സത്തില്‍  താല്പര്യം പ്രകടിപ്പിച്ച എല്ലാ ടീമുകളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, മുന്‍ വര്‍ഷങ്ങളിലെന്നപോലെ ആദ്യം   രജിസ്റ്റര്‍ ചെയ്ത പതിനാറു ടീമുകള്‍ക്ക് മാത്രമാണ് അവസരം നല്‍കിയതെന്നും  സംഘാടകര്‍ അറിയിച്ചു.    

           ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിനു എല്ലാവരും സഹകരിക്കണമെന്ന് ഓം പ്രസിഡണ്ട് വിനോദ്  ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, ഡയറക്ടര്‍  രവി വെള്ളത്തേരി, എഡ്യൂക്കേറ്റ എ കിഡ് ചെയര്‍ ഡോ.ശ്രീദേവി വാര്യര്‍,   സഞ്ജയ് ഇളയാട്ട്,   എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സഞ്ജയ്   ഇളയാട്ട് (626373 3793), ജയ് നായര്‍  (7144726107) അല്ലെങ്കില്‍ www.educateakid.org സന്ദര്‍ശിക്കുക.

  'എഡ്യൂക്കേറ്റ്  എ കിഡ്' ക്രിക്കറ്റ് ഫെബ്രുവരി ഒന്‍പതുമുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക