ലണ്ടന്‍: എസ്എന്‍ഡിപി യുകെ 6170 ാം ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ചതയ ദിനാചരണവും ഗുരു പൂജയും ഫെബ്രുവരി 7 നു ക്രോയ്ഡണില്‍ നടക്കും. രാവിലെ 11 നു തുടങ്ങുന്ന ചടങ്ങുകള്‍ യോഗം പ്രസിഡന്റ് ശ്രീകുമാര്‍ സുരേന്ദ്രന്റെ അന്നദാനത്തോടെ പൂര്‍ത്തിയാകും.
എസ്എന്‍ഡിപി യോഗം യുകെയുടെ ഈ മാസത്തെ പരിപാടികള്‍ സെക്രട്ടറി വിഷ്ണു നടേശന്‍ ഭദ്രദീപം തെളിച്ചു ശുഭാരംഭം കുറിക്കും.
ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ യുകെ മുഴുവന്‍ പ്രചരിപ്പിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എസ്എന്‍ഡിപി യുകെ അടുത്ത മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ലിവര്‍പൂളില്‍ നടക്കും. യുകെയില്‍ ചിതറി കിടക്കുന്ന ശ്രീ നാരായണീയരെ ശക്തമായ സംഘടനയാക്കി കൂടുതല്‍ ശാഖകള്‍ തുടങ്ങുവാന്‍ പദ്ധതികള്‍ തയാറാക്കി വരികയാണ്.
എസ്എന്‍ഡിപി യോഗത്തിന്റെ ശാഖാ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത മേഖലകളിലെ ശ്രീ നാരായണീയര്‍ 07979352084, 07723484438 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ വേണ്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും.
റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്