Image

കളിപ്പാവയാകരുത്!! നട്ടെല്ല് വേണം.. ക്ഷമ പറഞ്ഞിട്ടും ആലിയോട് തണുക്കാതെ കങ്കണ

Published on 09 February, 2019
കളിപ്പാവയാകരുത്!! നട്ടെല്ല് വേണം.. ക്ഷമ പറഞ്ഞിട്ടും ആലിയോട് തണുക്കാതെ കങ്കണ

വിവാദങ്ങളുടെ കളിത്തോഴിയാണ് കങ്കണ റാവത്ത്. ഒന്നിനു പുറകെ ഒന്നായി വിവാങ്ങള്‍ താരത്തെ തേടിയെടുത്തുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മണികര്‍ണ്ണികയെ ചുറ്റിപ്പറ്റിയുളള വിവാദങ്ങള്‍ കനക്കുമ്ബോള്‍ ബോളിവുഡ നടിമാര്‍ക്കെതിരെ താരം രഗത്തെത്തിയിരിക്കുകയാണ്. നടി ആലിയ ഭട്ടിനേയും സംവിധായകന്‍ കരണ്‍ ജോഹറിനുമെതിരെ രൂക്ഷമിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.


ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. പിങ്ക് വില്ലയാണ് ഇതുസംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ആലിയയെ വിളിച്ച രൂക്ഷമായ ഭാഷയില്‍ സംസാരിച്ചുവെന്നും കങ്കണ പറയുന്നുണ്ട്. ഇതിനു മുന്‍പ് മണികര്‍ണ്ണികയെ പിന്തുണച്ചില്ലെന്ന് ആരോപിച്ച്‌ താരത്തിനെതിരെ കങ്കണ രംഗത്തെത്തിയിരുന്നു.


അതേസമയം കങ്കണയോട് ക്ഷമാപണവുമായി ആലിയ രംഗത്തെത്തിയിരുന്നു. താന്‍ ഏറെ ആരാധിക്കുന്നതും ബഹുമാനിക്കുന്നതുമായ താരമാണ് കങ്കണയെന്നും. എനനാല്‍ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് താന്‍ തിരക്കായി പോയതു കൊണ്ട് മണികര്‍ണ്ണികയെ കുറിച്ച്‌ പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞികരുന്നു. എന്നാല്‍ ഇതിനു പിന്നാലേയും ആലിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കക്കണ രംഗത്തെത്തുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക