അഞ്ചു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദു
VARTHA
10-Feb-2019

മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി ബിന്ദു അമ്മിണി. ശബരിമലയില്‍ ഇതുവരെ അഞ്ചു യുവതികള്‍ പ്രവേശിച്ചുവെന്ന് ബിന്ദു. മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. അഞ്ച് യുവതികള്‍ ശബരിമലയില്‍ കയറിയതിന് ദൃശ്യങ്ങളും മറ്റു തെളിവുകളും പക്കലുണ്ടെന്നും ബിന്ദു പറഞ്ഞു.
നവോത്ഥാന കേരളത്തിന്റെ ഒത്തൊരുമയില്‍ ഇതുവരെ അഞ്ചു സ്ത്രീകള്‍ കയറിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, എന്നാല്‍ നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞത് രണ്ടു യുവതികള്‍ മാത്രമേ ശബരിമലയില്‍ കയറി എന്നാണ്. സര്‍ക്കാര്‍ നിലപാട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ബിന്ദു പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments