ജര്‍മന്‍ ചാര സംഘടനയുടെ പുതിയ ആസ്ഥാനം മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്തു
EUROPE
10-Feb-2019

ബര്‍ലിന്‍: ജര്‍മന്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ ബിഎന്‍ഡിയുടെ പുതിയ ആസ്ഥാന മന്ദിരം ബര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്തു. ദശലക്ഷക്കണക്കിനു വരുന്ന ജര്‍മന്‍കാര്‍ സുരക്ഷിതരായി ജീവിക്കുന്നത് ബിഎന്‍ഡിയുടെ കൂടി ത്യാഗത്തിന്റെ ഫലമായാണെന്ന് ചടങ്ങില്‍ മെര്‍ക്കല്‍ പറഞ്ഞു.
1.1 ബില്യണ്‍ യൂറോ മുടക്കി നിര്‍മിച്ച സമുച്ചയത്തില്‍ നാലായിരം ഓഫിസുകളും 6500 ഉദ്യോഗസ്ഥരുമാണുള്ളത്. പഴയൊരു പൂര്‍വ ജര്‍മന്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം ഇരുന്ന സ്ഥലത്താണ് ഇതു നിര്‍മിച്ചിരിക്കുന്നത്. 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ആസ്ഥാന മന്ദിരം, ലോകത്തെ ഏറ്റവും വലിയ ചാര സംഘടനാ ആസ്ഥാനങ്ങളിലൊന്നാണിത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments