Image

പ്രിയങ്ക വന്നതോടെ യു.പിയില്‍ കോണ്‍ഗ്രസ്‌ ബന്ധം പുനരാലോചിക്കാന്‍ എസ്‌.പി-ബി.എസ്‌.പി സഖ്യം

Published on 11 February, 2019
പ്രിയങ്ക വന്നതോടെ യു.പിയില്‍ കോണ്‍ഗ്രസ്‌ ബന്ധം പുനരാലോചിക്കാന്‍ എസ്‌.പി-ബി.എസ്‌.പി സഖ്യം
ലക്‌നൗ: പ്രിയങ്കഗാന്ധിയെ കിഴക്കന്‍ പ്രവിശ്യയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചതോടെ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത പുനപരിശോധിക്കാന്‍ എസ്‌.പി-ബി.എസ്‌.പി പാര്‍ട്ടികള്‍ തയ്യാറായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ന്യൂസ്‌ 18 നാണ്‌ ഇത്‌ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

പ്രിയങ്ക ഗാന്ധിയുടെ വരവ്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്‌. ഇന്ന്‌ നടന്ന റോഡ്‌ ഷോയിലും ഇത്‌ പ്രകടമായിരുന്നു.


മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവിശ്യയില്‍ കോണ്‍ഗ്രസിനെ നയിക്കുക പ്രിയങ്കയാണ്‌. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ പ്രതിപക്ഷ ഐക്യത്തിന്‌ മുതല്‍ക്കൂട്ടാകുമെന്നാണ്‌ വിലയിരുത്തല്‍.

12 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസുമായി വിട്ടുവീഴ്‌ച ചെയ്യാന്‍ എസ്‌.പി-ബി.എസ്‌.പി സഖ്യം തയ്യാറായേക്കുമെന്നും സൂചനയുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക