Image

പ്രണയലേഖനം എങ്ങനെ എഴുതണം (ലൈലാ അലക്‌സ്)

Published on 13 February, 2019
പ്രണയലേഖനം എങ്ങനെ എഴുതണം (ലൈലാ അലക്‌സ്)
ഓഫീസില്‍ വാലന്റൈന്‍സ്‌ഡേ ആഘോഷിക്കുന്നു എന്ന മെമോ കണ്ടപ്പോള്‍ തമാശയായിരിക്കും എന്നാണ്ആദ്യംകരുതിയത്.... പുതിയപിള്ളേരുടെപിള്ളകളി... ഒരുരണ്ടുകൊല്ലംഇവിടെജോലിചെയ്തുകഴിയുമ്പോള്‍ 'വാലന്റൈന്‍സ്‌ഡേയോ? അതെന്താ?' എന്ന്‌ചോദിച്ചുതുടങ്ങുംഎന്നോര്‍ത്ത്ഞാന്‍ ഉള്ളില്‍ ചിരിച്ചു.
എന്‍റെഅടുത്തകാബിനില്‍ ഇരുന്നഷാരോണിന്റെ അഭിപ്രായവും അതൊക്കെതന്നെആയിരുന്നു. 'ഹുഹാസ്‌ടൈംഫോര്‍ ഓള്‍ ദാറ്റ്?വുഡ്ബിനൈസ്ഇഫ്‌ദേഎക്‌സ്‌റ്റെന്‍ഡഡ് ദിഡെഡ്‌ലൈന്‍ ഫോര്‍ ദിസ്‌റിപ്പോര്‍ട്' എന്ന്പറഞ്ഞുകൊണ്ട്അവള്‍ കംപ്യുട്ടര്‍ സ്ക്രീനിലേക്ക്മുഖംതിരിച്ചു. അവളെകുറ്റംപറയാന്‍ പറ്റില്ല. രണ്ടുകുട്ടികളെവളര്‍ത്തുന്നതിന്റെമുഴുവന്‍ ഭാരവുംതനിയെവഹിക്കുന്നഒരുപാവംസിംഗിള്‍ പാരന്റ്ആണ്അവള്‍. വിസിറ്റേഷന്‍ റൈറ്‌സ്, ചൈല്‍ഡ്‌സപ്പോര്‍ട് എന്നതൊക്കെവെറുംപ്രഹസനങ്ങള്‍ ആണെന്ന്ഒരുനൂറുവട്ടമെങ്കിലുംഅവള്‍ സങ്കടത്തോടെപറഞ്ഞിട്ടുണ്ട്: ഒരിക്കല്‍ പോലും ഈ വകഇടപാടുകള്‍ ഒന്നുംഅവളെതുണച്ചിട്ടില്ലഎന്നും...'ഇഫ് ഐഎവര്‍ ഗെറ്റ്ഇന്‍വോള്‍വ്ഡ്എഗന്‍, ഇറ്റ്വില്‍ ബിവിത്ത് എ റിച്മാന്‍, പ്യുര്‍ലിഫോര്‍ ഹിസ്മണി'... ഈ പ്രഖ്യാപനവുംഞാന്‍ പലകുറികേട്ടിട്ടുള്ളതാണ്.അപ്പോള്‍ പ്രണയദിനത്തിനുഅവളുടെനിഘണ്ടുവില്‍ അത്രവലിയസ്ഥാനമൊന്നുംഉണ്ടാവാന്‍വഴിയില്ല.
എന്നാലുംപലപ്പോഴും ഇരുണ്ടസന്ധ്യകളില്‍ ഭയപ്പെടുത്തുന്നഏകാന്തതയെക്കുറിച്ചു പറയുമ്പോള്‍ അവളുടെവാക്കുകളില്‍ ഒരുകൂട്ടുകാരനുവേണ്ടിയുള്ള ആശനിറയുന്നത്ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോഴൊക്കെഅവളുടെദുഃഖംഎന്റെമനസിന്റെകോണിലെവിടെയോകൊളുത്തുമെങ്കിലും,അതുണ്ടാക്കുന്നനീരസംപുറത്തുകാണിക്കാറില്ല. അനുഭവത്തില്‍ നിന്നുംപഠിക്കാത്തവരോട്എന്ത്പറയാന്‍...
ഒട്ടുംതാമസിക്കാതെ 'പിള്ളേര്‍' എന്ന്ഞങ്ങള്‍ തലമൂത്തഉദ്യോഗസ്ഥര്‍ വിളിക്കുന്നസംഘംഎന്റെകാബിനുമുന്‍പിലെത്തി.'മാംവിപ്ലാന്‍ റ്റുഗിവ്ഫ്‌ളവേഴ്‌സ്ആന്‍ഡ്‌ചോക്ലേറ്റ്റ്റു ഓള്‍.വി ആര്‍ കലെക്റ്റിങ്...' ഞാന്‍ പേഴ്‌സ്തുറന്നുഒന്നുംമിണ്ടാതെഇത്തരംഓഫീസ്പിരിവുകള്‍ക്കുകൊടുക്കാറുള്ളതുകകൊടുത്തു. അവര്‍ നന്ദിപറഞ്ഞുകൊണ്ട്അടുത്തകാബിനിലേക്കുപോയി.
ഇന്നുച്ചയ്ക്ക്‌ലഞ്ച്‌ബ്രേക്കിന്അവരുടെസംഭാഷണവിഷയംഞാന്‍ ആയിരിക്കുമെന്ന്എനിക്ക്ഉറപ്പുണ്ട്.കാരണം, ഈ പ്രണയദിനത്തില്‍ പൊട്ടിപ്പൊളിഞ്ഞപ്രേമബന്ധങ്ങളെക്കുറിച്ചുംഓര്‍ത്തുപോകുന്നത്സ്വാഭാവികംഅല്ലേ?
അവരുടെകഥയില്‍ അവര്‍ എനിക്ക്കല്‍പ്പിച്ചുതരുന്നറോള്‍ വഞ്ചിക്കപ്പെട്ടവളുടേയോഅതോവഞ്ചകിയുടെയോ?കള്ളക്കാമുകനാല്‍ വഞ്ചിക്കപ്പെട്ടഹാര്‍ഡിയുടെനാടന്‍പെണ്‍കൊടിറ്റെസ്‌ഡെര്‍ബെര്‍വില്ലോഅതോകീറ്റ്‌സിന്റെലാബെല്‍ ഡെയിംസാങ്‌സ്‌മെര്‍സിയോ ... ഇതില്‍ ഏതാണ്ഞാന്‍?എങ്ങനെയാവും ആ കഥാകഥനം ?സ്വന്തംകഥയാകുമ്പോള്‍ എങ്ങനെയായിരിക്കും അവതരിക്കപ്പെടുകഎന്ന്അറിയാന്‍ ഒരുമോഹം... ഒരുശരാശരിപ്രേമത്തിന്റെഫോര്‍മുലഉപയോഗിച്ച് ആ കഥപറയേണ്ടത്എങ്ങനെയാണ്?എവിടെതുടങ്ങണം?
പുതിയനഗരത്തില്‍ ജോലിയ്ക്കായിവന്നെത്തിയതായിരിക്കുംപറഞ്ഞുതുടങ്ങാന്‍ എളുപ്പം.പക്ഷേഅതിനുംമുന്‍പേ, എത്രയോമുന്‍പേ എന്റെമനസ്സ്‌പ്രേമിക്കാനായിപരുവപ്പെട്ടിരിക്കണം... മുത്തശ്ശിക്കഥകളിലെ വെള്ളക്കുതിരപ്പുറത്തുവരുന്നരാജകുമാരനെകാത്തിരിക്കുകയായിരുന്നിരിക്കണംഎന്റെമനസും. അല്ലെങ്കില്‍അങ്ങനെയൊക്കെസംഭവിക്കുമോ?
മുത്തശ്ശിക്കഥയിലെവെള്ളക്കുതിരയ്ക്കുപകരംപുതിയകാറും, വിലകൂടിയബ്രാന്‍ഡ് ഉടുപ്പുകളുംഒക്കെയുള്ളസുമുഖനായനായകനെകണ്ടുമുട്ടുന്നു.പരിചയപ്പെടുന്നു.ആ കാഴ്ച്ചയില്‍ വൈദ്യുതാഘാതംപോലെഎന്തോ ഒന്ന്മസ്തിഷ്കത്തിലൂടെ പായുന്നതായിസങ്കല്‍പ്പിക്കുന്നു.പിന്നെ, ആ വെറുംപരിചയത്തിനു ഒരുകാല്പനികഭാവം സ്വയംപതിച്ചുനല്‍കികുറെമണ്ടന്‍ സ്വപ്നങ്ങള്‍ കാണുന്നു.
കസവുപുടവഉടുത്തുചുറ്റമ്പലത്തിനുവലംവെക്കുമ്പോഴത്തെഒരുനോട്ടം, അമ്പലത്തിലേക്കുള്ളവഴിയരികിലെകൈതക്കാടുകള്‍, ആരുംകാണാതെകൈമാറുന്നഒരുകുറിമാനംഎന്നിങ്ങനെയുള്ളപ്രേംനനസീര്‍ സിനിമകളിലെഫ്രെയിംസിന്പകരംറെസ്‌റ്റോറന്റിലെമേശയും, നൈറ്ക്ലബിലെഡാന്‍സ്ഫ്‌ലോറും, പാസ്വേഡ്‌പ്രൊട്ടക്റ്റഡ് ഇ മെയിലുംവെക്കാം. കഥാഗതിക്കും, പര്യവസാനത്തിനുംമാറ്റമൊന്നുംഇല്ലാതെ, മനുഷ്യനോളംതന്നെപഴക്കമുള്ളപ്രേമത്തിന്റെഫോര്‍മുലയ്ക്കുഒരുവ്യത്യാസവുംവരാതെ, വരുത്താതെഅവര്‍ ഒന്നാകുന്നു.
ഈ രോഗബാധയുടെസ്ഥിരംലക്ഷണമായഉത്സവലഹരിയുള്ളദിവസങ്ങളുടെയും, ബെര്‍ത്‌ഡേ, വാലന്റൈന്‍സ്‌ഡേ, തോട്ടത്തിന്റെയും, പിടിച്ചതിന്റെയുംആനിവേഴ്‌സറികള്‍ തുടങ്ങിയതട്ടുപൊളിപ്പന്‍ ആഘോഷങ്ങളുടെഹാങ്ങോവര്‍ കഴിയുമ്പോള്‍, അടെച്ചുതീര്‍ക്കാനുള്ളബില്ലുകള്‍ തികച്ചുംവ്യത്യസ്തമായഒരുവൈദ്യുതാഘാതംതലച്ചോറില്‍ ഏല്‍പ്പിക്കുന്നു. അവഅടെച്ചുതീര്‍ക്കാനുള്ളവേവലാതിപിടിച്ചഓട്ടത്തിനിടയിലാണ്രാജകുമാരന്‍ തെരുവുതെണ്ടിയാണെന്നുതിരിച്ചറിയുന്നത്,രാജാപ്പാര്‍ട്ടിന്റെകാപട്യംമനസ്സിലാകുന്നത്; ആ തിരിച്ചറിവില്‍ പകെച്ചുപോകുന്നത്. പിന്നെഒരുവെപ്രാളമാണ്.ഏതുവിധത്തിലുംരക്ഷപെടാന്‍.ഇതില്‍ ആര്, ആരെയാണ്വഞ്ചിക്കുന്നത്?എങ്ങനെയായിരിക്കുംഈകഥമറ്റൊരാള്‍ അവതരിപ്പിക്കുക?
'ദേര്‍ ഈസ് എ ഡെലിവറിഫോര്‍ യു'.റിസെപ്ഷനില്‍നിന്നുംഫോണ്‍ കോള്‍ ..
'സെന്‍ഡ്ഇറ്റ് ഇന്‍..'അത്എന്തായിരിക്കുമെന്ന്ആകാംക്ഷഒട്ടുമേഇല്ലാതെയാണ്ഞാന്‍ മറുപടിപറഞ്ഞത്. എന്തെങ്കിലുംഒഫിഷ്യല്‍ ഡെലിവറിഅല്ലാതെമറ്റൊന്നുംഎനിക്ക്വരാനില്ല.
ആ വലിയപൂക്കൂടഎന്റെഡെസ്കില്‍ കൊണ്ടുവന്നുവെച്ചിട്ടു ഡെലിവെറിബോയ്‌പോയി.അതിനോടൊപ്പംഉണ്ടായിരുന്നകാര്‍ഡിലേക്കുഞാന്‍ നോക്കി.പ്രതീക്ഷിച്ചതുപോലെബോസിന്റെഒപ്പുകണ്ടു: എല്ലാവിശേഷദിവസങ്ങളിലുംഇതൊരുപതിവാണ്. പൂക്കള്‍, പിന്നെഒരുഡിന്നര്‍ ഇന്‍വിറ്റേഷനും. ഒരേസമയംഅയാള്‍ ഇത്തരംഎത്രകാര്‍ഡുകളിലാണ്ഒപ്പിട്ടിരിക്കുകഎന്ന്ഞാന്‍ വെറുതെഓര്‍ത്തുനോക്കി.എന്റെഓഫിസില്‍ത്തന്നെഉണ്ട്കുറെയേറെസ്ത്രീകള്‍.അവര്‍ക്കെല്ലാംഇത്തരംഗിഫ്റ്റുകള്‍ അയക്കുന്നുണ്ടാവുമല്ലോ.
അടുത്തദിവസത്തേക്ക്‌ചെയ്യാനുള്ളകാര്യങ്ങള്‍ കുറിക്കാനുള്ളപാഡില്‍ ഞാന്‍ കുറിച്ചു: 'പൂക്കള്‍ക്ക്‌നന്ദിപറയുക'
'വൗ!ബ്യുട്ടിഫുള്‍' എന്തോചോദിക്കാനായിഎന്റെകാബിനിലേക്കുവന്നഷാരോണ്‍ പറഞ്ഞു.
'നിനക്കുംകിട്ടിയില്ലേ?' ഞാന്‍ ചോദിച്ചു.
'യാ... എല്ലാവര്‍ക്കുംകിട്ടി.പക്ഷെഅവയൊന്നുംഇത്രയുംസുന്ദരമല്ല.' ഒന്നുനിര്‍ത്തിചെറിയചിരിയോടെഅവള്‍ പറഞ്ഞു: 'വിനോദിമാന്‍ ഈസ് ഇന്‍ ലവ്വിത്ത്യു. '
'ആര്?' ഞാന്‍ അറിയാതെഎന്റെഒച്ചപൊങ്ങി.
പെട്ടെന്ന് ആ പൂക്കളോടൊപ്പംഉണ്ടായിരുന്നകാര്‍ഡ്ഞാന്‍ അവള്‍കാണുന്നതിന്മുന്‍പേമറ്റുപേപ്പറുകള്‍ക്കിടയിലാക്കി.എന്തിനാണ്അങ്ങനെചെയ്തത്എന്ന്എനിക്കറിയില്ല. അങ്ങനെചെയ്യാനാണ്എനിക്ക്‌തോന്നിയത്.
'ങും ...ങും... ' അവള്‍ ചിരിച്ചു. 'സ്‌റ്റോപ്പ്‌പ്ലെയിങ്‌ഗെയിംസ്... നിനക്കറിയില്ലഅല്ലേ?'
അവള്‍ ആരെയാണ്ഉദ്ദേശിച്ചത്എന്ന്അറിയാഞ്ഞിട്ടല്ലആര്എന്ന്‌ചോദിച്ചത്.പലപ്പോഴുംഅവള്‍ സൂചിപ്പിച്ചിട്ടുണ്ട്.തന്നോട്മാത്രമായഒരുകരുതല്‍...ഒരുപ്രത്യേകത... അത്ശരിയാണെന്നുതോന്നിയിട്ടുംഉണ്ട്.എന്നിട്ടും, ഒരിക്കലും ആ കരുതല്‍ വിലക്കാന്‍ തോന്നിയിട്ടില്ല.
സുഖമുള്ളനേരിയചൂട്‌നെഞ്ചില്‍ ഉറവയെടുക്കുന്നു.... അവള്‍ പറഞ്ഞത്വാസ്തവംആകണേഎന്നൊരുപ്രാര്‍ത്ഥനചുണ്ടോളമെത്തിയത്ഞാന്‍ കടിച്ചമര്‍ത്തി.
വെള്ളക്കുതിരപോലെപായുന്നഒരുഔഡികാര്‍, പാര്‍ക്കിംഗ്ഗാരേജില്‍ എന്റെകാറിനടുത്തുസ്ഥിരമായിപാര്‍ക്ക്‌ചെയ്യുന്നു, എലിവേറ്ററില്‍ ഒന്നിച്ചുമുകളിലത്തെഫ്‌ലോറിലെഓഫീസിലേക്കുപോകുമ്പോഴുള്ളകുശലാന്വേഷണം, മാന്യമായഇടപെടല്‍ അത്തന്നോട്മാത്രമല്ലആരോടും… മുഖത്തെഗൗരവംപാടെമായിച്ചുകളയുന്നചിരി, ആത്മാവിനോളംഇറങ്ങിച്ചെല്ലുന്നനോട്ടം, ഇടയ്ക്കുകടന്നുപോരേണ്ടവാതിലുകള്‍ തുറന്നുതരുന്നമര്യാദ...പിന്നെഓഫീസില്‍ അവരവരുടെകാബിനുകളിലേക്കു... എന്റെനെഞ്ചിലെസ്ക്രീനില്‍ തെളിയുന്നഫ്രയിമുകള്‍ക്കുതിളക്കമേറുകയാണ്...
സുഖമുള്ളആചൂട്ഉടലാകെപടരുന്നതായിഎനിക്ക്‌തോന്നി.'നോ' ഞാന്‍ എന്നെത്തന്നെശാസിച്ചു.മനസ്സില്‍ തെളിഞ്ഞചിത്രങ്ങളുടെതിളക്കംബോധപൂര്‍വംമായ്ക്കാന്‍ ശ്രമിച്ചു
'യു ആര്‍ ബീയിങ്സ്റ്റുപ്പിഡ്.'ആ പറഞ്ഞത്ഷാരോണ്‍ ആയിരുന്നോ, അതോഎന്റെമനസ്സുതന്നെയായിരുന്നോഎന്നെനിക്കുതിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ശരിയാണ്.ഒരുഅനുഭവത്തിന്‍റെവെളിച്ചത്തില്‍ ജീവിതത്തിന്റെമധുരംഅപ്പാടെതട്ടിതെറിപ്പിച്ചുകളയേണ്ടതില്ലഎന്ന്അറിയാഞ്ഞല്ല. ഒരിക്കല്‍ മുറിവേറ്റഎന്റെഹൃദയം.... ഇനിയുംമുറിവേല്‍ക്കേണ്ടിവരുമോഎന്നഭയം...
ഇല്ല... അങ്ങനെയൊന്നുംഉണ്ടാവില്ല, ആരോചെവിയില്‍മന്ത്രിക്കുന്നു. ഇനിയെങ്കിലുംആ ഇന്‍വിറ്റേഷന്‍ സ്വീകരിക്കൂ...
ഞാന്‍ എന്റെകമ്പ്യുട്ടര്‍ സ്ക്രീനിലേക്ക്മുഖംതിരിച്ചു.പണിപ്പെട്ടുഉള്ളില്‍ അടക്കിപ്പിടിച്ചിരുന്നതെല്ലാംപിടിവിട്ടുപോവുകയാണോ?രക്ഷാകവചമായിധരിച്ചിരുന്നകര്‍ക്കശക്കാരിയുടെപടച്ചട്ടഅഴിയുകയാണോ?മനസ്സില്‍ എവിടെയോമധുരംകിനിയുന്നു.ആരുടെയോഒരുകളിവാക്കില്‍ എന്റെഹൃദയംഇത്രയേറെതുടിക്കുന്നത്എന്താണ്?ഇത്രയെളുപ്പംഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പാകത്തിന്കാത്തിരിക്കയായിരുന്നോഎന്റെഉള്ളില്‍ലോലവികാരങ്ങള്‍?പ്രേമത്തിന്റെനനുനനുത്തസ്പര്‍ശംഎന്നെപൊതിയുന്നതുപോലെ...
ഞാന്‍ അറിയാതെഎന്റെചുണ്ടില്‍ പുഞ്ചിരിവിരിഞ്ഞു...
‘ദാറ്റ്‌സ്‌റൈറ്റ്’ എത്രയോവര്‍ഷങ്ങളായിഉള്ള പരിചയം.വര്‍ഷങ്ങളിലൂടെ വളര്‍ന്നുവന്നസൗഹൃദം.എന്താണ് ആ ക്ഷണംസ്വീകരിക്കാന്‍ ഇത്രമടി?മനസ്സിന്റെഉള്ളറകളിലെവിടെയോഒരുഇഷ്ടംഒളിച്ചിരിക്കുന്നത്‌കൊണ്ടല്ലേ?
ഞാന്‍ഷാരനെപാളിനോക്കി.അവളുടെമുഖത്തുംനിറയെചിരി.
എന്റെവിചാരങ്ങള്‍അവള്‍ക്കുമനസ്സിലായോ?ഛെ!മോശം...
അവള്‍ അവിടെത്തന്നെനില്‍ക്കുകയാണ്: എന്റെകംപ്യുട്ടര്‍ സ്ക്രീനിലേക്ക്‌നോക്കിക്കൊണ്ടു. ഞാന്‍ ടൈപ്‌ചെയ്തുതുടങ്ങി...
'താങ്ക്യുഫോര്‍ ദ്ബ്യുട്ടിഫുള്‍ ഫ്‌ളവേഴ്‌സ്ആന്‍ഡ്യുര്‍ കൈന്‍ഡ്ഇന്‍വിറ്റേഷന്‍.ബട്ട്അണ്‍ഫോര്‍ച്യുണൈറ്റ്‌ലി ഐ വില്‍ നോട്ബിഏബിള്‍ റ്റുകംഫോര്‍ ദ്ഡിന്നര്‍ ഡ്യുറ്റുഅനദര്‍ എന്‍ഗേജ്‌മെന്റ്'
'സെന്‍ഡ്’എന്നആജ്ഞയില്‍ വിരലമര്‍ത്താതെഷാരണ്‍ പോകാനായിഞാന്‍ കാത്തു...
Join WhatsApp News
Sudhir Panikkaveetil 2019-02-14 09:56:33
മനസ്സിന്റെ കൽപ്പന കിട്ടിയാലേ വിരൽ സെൻറ് ബട്ടണിൽ 
അമരുകയുള്ളു. പക്ഷെ മനസ്സ് ചഞ്ചലമാണ്.
ആകണം. അത് എത്രയോ മനോഹരമായി 
ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ശ്രീമതി 
ലൈല അലക്സിന്റെ കഥകളിലെല്ലാം മനുഷ്യ പ്രകൃതത്തിന്റെ 
മാനുഷികവും, ദൈവികവുമായ ഭാവങ്ങൾ 
പ്രകടമാകുന്നത് കാണാവുന്നതാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക