Image

പ്രണയം(കവിത: ജെയിംസ് കുരീക്കാട്ടില്‍)

ജെയിംസ് കുരീക്കാട്ടില്‍ Published on 14 February, 2019
 പ്രണയം(കവിത:  ജെയിംസ് കുരീക്കാട്ടില്‍)
പൂക്കള്‍ നല്‍കിയാല്‍ 
പ്രണയം പൂക്കുമെന്ന് 
ആരാണ് പറഞ്ഞത് .
ഒരു കപ്പ് ചായക്ക് മുന്നില്‍
ഒരു നോക്കിലും 
രണ്ട്  വാക്കിലും 
ഉറച്ചതൊന്നും 
പ്രണയമായിരുന്നില്ലെന്ന് 
ആരാണ് ചിരിച്ചത് .
പ്രണയം നേരിന്റെ കരുത്താണ് 
പ്രണയം വാക്കിന്റെ ഉറപ്പാണ് 
പ്രണയം ജീവന്റെ വിലയാണ് 
പൂക്കള്‍ ശ്മാശാനങ്ങള്‍ക്കുള്ളതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക