ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കൂട്ടുപ്രതി രാജീവ് സക്സേനയ്ക്ക് ഡല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. അനുവാദം കൂടാതെ ഡല്‍ഹി വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
3,600 കോടി രൂപയുടെ അഴിമതിക്കേസില്‍ സക്സേനയെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) നീക്കം ആരംഭിച്ചിരുന്നു. അതിനാല്‍ സക്സേനയുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കേണ്ട കാര്യമില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു. വിവിധ ആരോഗ്യകാരണങ്ങള്‍ ഉന്നയിച്ചാണ് സക്സേന ജാമ്യാപേക്ഷ നല്‍കിയത്