Image

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ കുമ്മനം രാജശേഖരന്‍

Published on 14 February, 2019
പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ കുമ്മനം രാജശേഖരന്‍

പ്രളയകാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. സമാനതകളില്ലാത്ത പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം രംഗത്തിറങ്ങിയ ജില്ലാഭരണ കൂടങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയുടേയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിസെഫും വികാസപീഡിയയും ചേര്‍ന്ന് നടത്തിയ 'പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും' എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാലയുടെ സമാപനവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഭൂപ്രകൃതിയാണ്. വയനാടിന്റെ വികസന ആവശ്യങ്ങളില്‍ തന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും കുമ്മനം വാഗ്ദാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക