Image

ചലച്ചിത്ര അവാര്‍ഡ്‌: കുമാര്‍ സാഹ്‌നി ചെയര്‍മാന്‍, നവ്യ ജൂറി അംഗം

Published on 15 February, 2019
 ചലച്ചിത്ര അവാര്‍ഡ്‌: കുമാര്‍ സാഹ്‌നി ചെയര്‍മാന്‍, നവ്യ ജൂറി അംഗം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള  ജൂറിയെ പ്രഖ്യാപിച്ചു. 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ചാണ്‌ ഉത്തരവായിരിക്കുന്നത്‌.

സംവിധായകന്‍ കുമാര്‍ സാഹ്നി സിനിമാവിഭാഗം ജൂറി ചെയര്‍മാനും, ഡോ. പി.കെ. പോക്കര്‍ രചനാവിഭാഗം ജൂറി ചെയര്‍മാനുമാണ്‌.ചലച്ചിത്ര താരം നവ്യ നായര്‍ ജൂറി അംഗമാണ്‌
ഷെറി ഗോവിന്ദന്‍, ജോര്‍ജ്‌ ജോസഫ്‌ (ജോര്‍ജ്‌ കിത്തു), കെ.ജി. ജയന്‍, മോഹന്‍ദാസ്‌, വിജയകൃഷ്‌ണന്‍, ബിജു സുകുമാരന്‍, പി.ജെ. ഇഗ്‌നേഷ്യസ്‌ (ബേണി ഇഗ്‌നേഷ്യസ്‌), എന്നിവരാണ്‌ സിനിമാ വിഭാഗത്തിലെ മറ്റ്‌ അംഗങ്ങള്‍.

ഡോ. ജിനേഷ്‌ കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ്‌ രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ്‌ പഞ്ചു അംഗമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക