Image

ജമ്മുകാശ്‌മീരില്‍ ആക്രമണം നടത്തിയവര്‍ക്ക്‌ തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന്‌ പ്രധാനമന്ത്രി

Published on 15 February, 2019
ജമ്മുകാശ്‌മീരില്‍ ആക്രമണം നടത്തിയവര്‍ക്ക്‌ തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന്‌ പ്രധാനമന്ത്രി

ന്യൂദല്‍ഹി: ജമ്മുകാശ്‌മീരില്‍ ആക്രമണം നടത്തിയവര്‍ക്ക്‌ തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

സൈന്യത്തിന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അക്രമികളും അവര്‍ക്ക്‌ പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ കൊണ്ട്‌ ഇന്ത്യയില്‍ അസ്ഥിതരതയുണ്ടാക്കാനാവില്ല. സൈന്യത്തിന്റെ ധൈര്യത്തിലും ശൗര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു

പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധവുമായി ഇന്ത്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടത്തുമെന്നും വിദേശ കാര്യമന്ത്രാലയം ഇതിന്‌ സാധ്യമായ എല്ലാ നയന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു.

ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും ഇന്ത്യന്‍ സൈനികരെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്‌മീരില്‍ യുദ്ധസമാനമായ സാഹചര്യമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക