Image

ക്രൈസ്‌തവ സംഗീത കച്ചേരി ഫിലാഡല്‍ഫിയായില്‍ മെയ്‌ 6-ന്‌

Published on 16 April, 2012
ക്രൈസ്‌തവ സംഗീത കച്ചേരി ഫിലാഡല്‍ഫിയായില്‍ മെയ്‌ 6-ന്‌
ഫിലാഡല്‍ഫിയാ: ക്രൈസ്‌തവ ശാസ്‌ത്രീയ സംഗീത രംഗത്ത്‌ പ്രശസ്‌തനായ ഫാ.ഡോ.എം.പി.ജോര്‍ജ്‌ നയിക്കുന്ന ക്രൈസ്‌തവ സംഗീത കച്ചേരി ഫിലാഡല്‍ഫിയായില്‍ മെയ്‌ 6-ന്‌ അരങ്ങേറുന്നു.

ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം നോര്‍ത്ത്‌-ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഖറിയാ മാര്‍ നിക്കൊളോവോസ്‌ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.

ഫിലാഡല്‍ഫിയാ ഓര്‍ത്തഡോക്‌സ്‌ ഇടവകകളുടെ സംയുക്ത വേദിയായ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഫെല്ലോഷിപ്പാണ്‌ ഈ കച്ചേരിക്ക്‌ വേദിയൊരുക്കുന്നതെന്ന്‌ ചെയര്‍മാന്‍ സി.ജെ.ജോണ്‍സണ്‍ കോറെപ്പിസ്‌കോപ്പാ അറിയിച്ചു.ഏപ്രില്‍ 15 ഞയറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌  സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവലയത്തില്‍ ചേര്‍ന്ന ഫെല്ലോഷിപ്പ്‌ സമ്മേളനത്തിലാണ്‌ പരിപാടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്‌.

കേരളത്തിലും, ഭാരതത്തിന്റെ മഹാ നഗരങ്ങളിലും, വിദേശ രാജ്യങ്ങളിലും വിജയകരമായ കച്ചേരികളിലൂടെ പ്രശസ്‌തനായ ഫാ.ഡോ.എം.പി..ജോര്‍ജ്‌ കോട്ടയം ഓര്‍ത്തഡോക്‌സ്‌ സെമിനാരി കേന്ദ്രമാക്കിയുള്ള ശ്രുതി സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ}സിക്കിന്റെ ഡയറക്ടര്‍ ആണ്‌. അദ്ദേഹം നയിക്കുന്ന ശ്രുതി ക്വയര്‍ പല അന്താരാഷ്ട്ര അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്‌.റഷ്യയിലെ ലെനിന്‍ ഗ്രാഡ്‌ സെമിനാരിയില്‍ നിന്നും സംഗീതത്തില്‍ ഉന്നത ബിരുദം നേടിയിട്ടുള്ള ഈ വൈദികന്‍ സംഗീതത്തില്‍ തന്നെയാണ്‌ ഡോക്ടറേറ്റും നേടിയിട്ടുള്ളത്‌.

മെയ്‌ 6-ന്‌ 5 മണിക്ക്‌ ഫിലാഡല്‍ഫിയായിലുള്ള സെന്റ്‌ തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവലയത്തിന്റെ ഹാളിലാണ്‌ പരിപാടി നടക്കുക. 1000 പേര്‍ക്ക്‌ പങ്കെടുക്കാനാകുന്ന ഈ പരിപാടി കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ സെമിനാരി അദ്ധ്യാപകനായിരുന്ന ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തായുടെ അനുസ്‌മരണാര്‍ത്ഥമാണ്‌ സംഘടിപ്പിക്കുന്നതെന്ന്‌ സെക്രട്ടറി ഡീക്കന്‍ ഡനിയേല്‍ യോഹന്നാന്‍ പറഞ്ഞു.

അമേരിക്കയില്‍ ഇദംപ്രഥമമായാണ്‌ ഒരു ക്രൈസ്‌തവ സംഗീത കച്ചേരി അരങ്ങേറുന്നതെന്നും കര്‍ണ്ണാടക സംഗീത രാഗങ്ങള്‍ മലയാളിയുടെ മനസിന്റെ സംഗീതമാണെന്നും വ്യത്യസ്‌തമായ ഒരു പരിപാടി എന്ന നിലയില്‍ ഫിലാഡല്‍ഫിയായിലെ കലാ സ്‌നേഹികള്‍ ഇതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും ഫാ.എം.കെ.കുര്യാക്കോസ്‌ പറഞ്ഞു.

ഫെല്ലോഷിപ്പിന്റെ സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ ഓര്‍ത്തഡോക്‌സ്‌ ഇടവകകളുടെ വികാരിമാരായ സി.ജെ.ജോണ്‍സണ്‍ കോറെപ്പിസ്‌കോപ്പാ, ഫാ.എം.കെ.കുര്യാക്കോസ്‌, ഫാ.കെ.കെ.ജോണ്‍, ഫാ.ഷിബു മത്തായി വേണാട്‌, ഫാ.ഡോ. കെ.എം.സാമുവേല്‍, ഫാ.സിബി വര്‍ഗീസ്‌, ഫാ. ഗീവര്‍ഗീസ്‌ ജോണ്‍ എന്നിവരും, സെക്രട്ടറി ഡീ. ഡനിയേല്‍ യോഹന്നാന്‍, പ്രതിനിധികളായി ഇടിക്കുള തോമസ്‌, വര്‍ഗീസ്‌ പി. ഏബ്രഹാം, ആല്‍ബര്‍ട്ട്‌ കുഞ്ഞുമോന്‍, ഈപ്പന്‍ ഡേവിഡ്‌, എബിന്‍ ബാബു, ജോബി ജോര്‍ജ്‌, പോള്‍ സി. മത്തായി, ജോര്‍ജ്‌ മാത്യു, ടോം ചാക്കോ, അലക്‌സ്‌ കെ. വര്‍ക്കി, സ്‌കറിയാ ഉലഹന്നാന്‍, ബിനോജ്‌ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

ഫാ.ഷേബാലി
ക്രൈസ്‌തവ സംഗീത കച്ചേരി ഫിലാഡല്‍ഫിയായില്‍ മെയ്‌ 6-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക