Image

സിനിമയുടെ ബജറ്റല്ല കണ്ടന്റാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത്; വിജയ് ബാബു

Published on 15 February, 2019
സിനിമയുടെ ബജറ്റല്ല കണ്ടന്റാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത്; വിജയ് ബാബു

ടനും നിര്‍മ്മാതാവും എന്ന നിലയില്‍ തിളങ്ങിയ വ്യക്തിയായിരുന്നു വിജയ് ബാബു. ആട് സിനിമയിലെ സര്‍ബത്ത് ഷമീര്‍ പ്രേഷകര്‍ക്ക് മറക്കാന്‍ സാധിക്കുന്ന കഥാപാത്രമല്ല. നിര്‍മ്മാതാവ് എന്ന നിലയിലും ധാരാളം നേട്ടങ്ങള്‍ കൊയ്ത വ്യക്തിയാണ് വിജയ്. രജീഷ വിജയന്‍ നായികയായ ജൂണ്‍ ആണ് വിജയ്യുടെ ഏറ്റവും പുതിയ ചിത്രം. വിജയ് പതിനൊന്ന് സിനിമകള്‍ നിര്‍മ്മിച്ചു, അതില്‍ പത്തെണ്ണവുമെടുത്തത് പുതുമുഖ സംവിധായകര്‍. പുതുമുഖ സംവിധായകര്‍ നമ്മുക്ക് ഹൃദയം പറിച്ചു തരും.. വിജയ് പറയുന്നു.

വിജയ് ബാബുവിന്റെ വാക്കുകള്‍…

എന്റെ സിനിമകളില്‍ പതിനിനൊന്നില്‍ പത്തും സംവിധാനം ചെയ്തത് പുതുമുഖങ്ങളാണ്… അവര്‍ തങ്ങളുടെ ആദ്യ ചിത്രം ഹൃദയം പറിച്ചു ചെയ്യും. കാരണം ആദ്യ ചിത്രം എന്നത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. വിജയ് ബാബു പറയുന്നു.

സിനിമയുടെ ബജറ്റ് പറഞ്ഞല്ല മാര്‍ക്കറ്റ് ചെയ്യേണ്ടത്. സിനിമയുടെ കണ്ടന്റാണ്. ഇത്രകോടിയുടെ സിനിമ എന്ന് എന്തിനാണ് പറയുന്നത്. സിനിമയുടെ റിവ്യൂ മോഡല്‍ മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് സാറ്റലൈറ്റ് അവകാശം ഇല്ലായിരുന്നു. വീഡിയോ അവകാശമായിരുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ വരുമാനം വീഡിയോക്ക് പകരം വന്നു. നെറ്റ് ഫ്‌ലിക്‌സും ആമസോണുമെല്ലാം പ്രദേശിക ഭാഷ ചിത്രങ്ങള്‍ വാങ്ങുന്നുണ്ട്. വിമാനത്തിലും കപ്പലിലും ഇരുന്നു വേണമെങ്കിലും സിനിമ കാണിക്കാനുള്ള അവകാശങ്ങള്‍ വിറ്റു പണം നേടാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക