Image

തളരാത്ത കാവലാള്‍ (ജയശ്രീ രാജേഷ്)

Published on 15 February, 2019
തളരാത്ത കാവലാള്‍ (ജയശ്രീ രാജേഷ്)
ജന്മഭൂമിയെ പ്രണയിനിയാക്കിയോര്‍...
കര്‍മ്മഭൂമിയായ്
നെഞ്ചകം ചേര്‍ത്തവര്‍...
സ്വന്തമായുള്ള
സ്വപ്നങ്ങളൊക്കെയും....
നെഞ്ചിന്‍ നെരിപോടില്‍
ചുട്ടു കരിച്ചവര്‍...

വീരരായ് കാക്കുവാന്‍
ജനനിയെ ....
മാതൃവാക്കുകള്‍ നെഞ്ചകത്തേറ്റിയോര്‍...
ആശീര്‍വദിക്കും
താതന്നഭിമാനമായവര്‍....

പ്രാണനാം പ്രേയസി
തന്‍ മിഴി പൊയ്കയില്‍
നിന്നശ്രു ബിന്ദുക്കള്‍
ചിരിയാല്‍ മറച്ച്.....
ധീരരായ് നിന്നതോ
കരുത്തിന്‍ കവചമായ്...

കൊഞ്ചിക്കുഴഞ്ഞോര
കുഞ്ഞിളം പുഞ്ചിരി...
അച്ഛന്റെ പ്രാണനില്‍
വീഴ്ത്തിയ നൊമ്പരം...
ചേര്‍ത്തു പിടിച്ചൊന്നു
നെറുകയില്‍ ചുംബിച്ച്....
യാത്ര ചൊല്ലിയ
ധീരരാം പുത്രര്‍...

ഒഴിവുകാലത്തിന്‍
ആലസ്യമോടെ...
ഒന്നു മോര്‍ത്തില്ല അന്നേരമപ്പോള്‍....
വിട്ടു പോന്നോരാ
സ്‌നേഹങ്ങള്‍ മാത്രം... ചേര്‍ത്തുവെച്ചതാ
ണോര്‍മ്മതന്‍ ചെപ്പില്‍...

കുന്നു കൂടിയ വെറുപ്പിന്‍
കണങ്ങളാല്‍...
ദുഷ്ടലാക്കുമായ് നീട്ടും കരങ്ങള്‍...
നേര്‍ക്ക് നേരെ നിന്നു
പൊരുതുവാന്‍...
ആവതില്ലാഞ്ഞു
കീഴ്‌പെടുത്തുവാന്‍....
ക്രൂരരായി
തച്ചുടച്ചെറിഞ്ഞീടില്‍....
തെരുവില്‍ ചിന്നി
ചിതറി വീണതോ...
സ്വപ്നങ്ങള്‍തന്‍
സിന്ദൂര വര്‍ണ്ണങ്ങള്‍...

മാപ്പതേകില്ല വീണ്ടുമീ
ക്രൂരത
തന്‍ മുഖപടം
തൂത്തെറിഞ്ഞീടുവാന്‍..
ഉയിര്‍ത്തെഴുന്നേല്‍ക്കും
തെരുവില്‍ വീണോരോ
ചോരത്തുള്ളികള്‍ വീണ്ടും..
പുനര്‍ജനിയായി കൈകള്‍
കോര്‍ത്തങ് നില്‍ക്കും...
മാതൃഭൂമി തന്‍ അഭിമാനമാകാന്‍....

ജനിച്ച മണ്ണിന്നഭിമാനമായി
അങ്ങു ദൂരെയൊരു
കാവലാളായ്....
ഉദിച്ചുയര്‍ന്നങ്ങു തിളങ്ങിനില്‍ക്കും....
കാത്തുകൊള്ളിടാന്‍
ഭാരതാംബയെ.....

Join WhatsApp News
Rajan Kinattinkara 2019-02-18 22:58:21
GOOD Tribute.
Critique 2019-03-01 11:10:58
ജന്മഭൂമിയെ പ്രണയിനിയാക്കിയോര്‍...
കര്‍മ്മഭൂമിയെ നെഞ്ചോടുചേർത്തവർ  ...
താരുണ്യ സുന്ദര സ്വപ്നങ്ങളൊക്കെയും....
നെഞ്ചിന്‍ നെരിപ്പോടിലിട്ടുകരിച്ചവർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക