Image

ഇന്ത്യക്കാര്‍ക്കും ബ്രെക്‌സിറ്റ് ഗുണകരമായേക്കും

Published on 15 February, 2019
ഇന്ത്യക്കാര്‍ക്കും ബ്രെക്‌സിറ്റ് ഗുണകരമായേക്കും
 

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പാകുന്നതില്‍ ആശങ്ക ശക്തമാണെങ്കിലും വിവിധ രാജ്യക്കാര്‍ക്ക് ഇതുമൂലം ഗുണവുമുണ്ടാകുമെന്ന സൂചനകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്കും ബ്രെക്‌സിറ്റ് ഗുണകരമാകുമെന്നാണ് പുതിയ സൂചന.

യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഇളവുകള്‍ നല്‍കുന്നത് ഇന്ത്യക്കാര്‍ക്കു കൂടി ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങളാണ് അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്കു ലഭിക്കുക. ബ്രിട്ടന്‍ അംഗമല്ലാതാകുന്നതോടെ വിദേശ രാജ്യങ്ങളെയെല്ലാം ഒരുപോലെയാകും പരിഗണിക്കുക. ഇതോടെ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാകാനും സാധ്യതയുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഒഴുക്ക് കുറയുന്നതോടെ ഇന്ത്യ അടക്കമുള്ള ഇതര രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും കണക്കാക്കുന്നു. നിരവധി യൂറോപ്യന്‍മാര്‍ ബ്രിട്ടന്‍ വിട്ടു പോകാനും സാധ്യത ഏറെയാണ്. ഇത് മറ്റു രാജ്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ഇതോടെ വിസ ചട്ടങ്ങളില്‍ ഇളവ് വരുമെന്നാണ് പ്രതീക്ഷ. വാര്‍ഷിക വരുമാന പരിധി ഒഴിവാക്കുന്നത് അടക്കമുള്ള ഇളവുകളാണ് വിസയില്‍ പ്രതീക്ഷിക്കുന്നത്. ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റും നിര്‍ത്തലാക്കാനിടയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക