Image

ജോര്‍ജ്‌ മാത്യു സി.പി.എ ജോക്ക്‌പോട്ട്‌ ഷോയുടെ സ്‌പോണ്‍സര്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 April, 2012
ജോര്‍ജ്‌ മാത്യു സി.പി.എ ജോക്ക്‌പോട്ട്‌ ഷോയുടെ സ്‌പോണ്‍സര്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന `വസന്തോത്സവം 2012' -ന്റെ സ്‌പോണ്‍സറായി ഫിലാഡല്‍ഫിയയില്‍ നിന്നുമുള്ള ജോര്‍ജ്‌ മാത്യു കടന്നുവന്നതായി പ്രസിഡന്റ്‌ സജി പോളും, സെക്രട്ടറി ജിബി തോമസും അറിയിച്ചു. ഏപ്രില്‍ 29-ന്‌ ഞായറാഴ്‌ച 4.30-ന്‌ പ്രശസ്‌ത സിനിമാതാരം കലാഭവന്‍ മണി നയിക്കുന്ന ഷോ കാഞ്ചിന്റെ `കേരളാ ഹൗസ്‌' എന്ന പദ്ധതിയുടെ ഫണ്ട്‌ റൈസിംഗിനു വേണ്ടിയാണ്‌ ന്യൂജേഴ്‌സിയിലെ ഫെലീഷ്യന്‍ കോളജില്‍ നടത്തുന്നത്‌.

സ്വമേധയാ ഒട്ടേറെ സ്‌പോണ്‍സര്‍മാര്‍ `വസന്തോത്സവം 2012' കീഴില്‍ അണിനിരന്നിട്ടുണ്ടെങ്കിലും ന്യൂജേഴ്‌സിയിലും അയല്‍ സംസ്ഥാനമായ പെന്‍സില്‍വേനിയയില്‍ നിന്നും ആദ്യം കടന്നുവന്നത്‌ ജോര്‍ജ്‌ മാത്യു ആണ്‌. പെന്‍സില്‍വേനിയ ഗവര്‍ണറുടെ അടുത്ത സുഹൃത്തും ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലയുടെ പ്രസിഡന്റും, പ്രമുഖ അക്കൗണ്ടന്റുമായ ജോര്‍ജ്‌ മാത്യു കാഞ്ചിന്റെ സ്വപ്‌ന പദ്ധതിയായ കേരളാ ഹൗസ്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, എല്ലാവിധ സഹായ സഹകരണങ്ങളും ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന്റെ ഉണ്ടായിരിക്കുമെന്നും സ്‌പോണ്‍സര്‍ഷിപ്പ്‌ സ്വീകരിച്ചുകൊണ്ട്‌ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: www.kanji.org
ജോര്‍ജ്‌ മാത്യു സി.പി.എ ജോക്ക്‌പോട്ട്‌ ഷോയുടെ സ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക