പ്രമുഖ വനിതാ മാഗസീനില്‍ നല്കിയ അഭിമുഖത്തില്‍ ശബരിമലയില്‍ യുവതി പ്രവേശനത്തോട് താത്പര്യമില്ലെന്ന പൃഥ്വിയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയ. മകള്‍ക്ക് ജാതിവാല് ചേര്‍ത്ത് പേരിട്ട പൃഥ്വിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മേനോന് എന്ന ജാതിപ്പേര് ചേര്‍ന്ന് പൃഥ്വി മകള്‍ക്ക് പേരിട്ടത് വലിയ വിവാദമായിരുന്നു. മുമ്പ് ജാതിപ്പേരിന് വിമര്‍ശിച്ചു നടന്ന പൃഥ്വി മകളുടെ കാര്യം വന്നപ്പോള്‍ ജാതിപ്പേര് ചേര്‍ത്തത് ഇരട്ടത്താപ്പാണ് എന്നായിരുന്നു സോഷ്യല്‍ മീഡയയിലെ പ്രതികരണം.
എന്നാല്‍ ശബരിമലയില്‍ പിടിച്ച് മറ്റൊരു വിവാദത്തിലേക്ക് എത്തുകയാണ് പൃഥ്വി.
കാട്ടില്‍ ഒരു അയ്യപ്പനുണ്ട്... കാണാന്‍ പോയേക്കാം എന്നാണ് പോകണം എന്ന് പറയുന്നവരുടെ താത്പര്യമെങ്കില്‍ എനിക്ക് ഒന്നേ പറയാനുള്ളു... നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ.... ഇതാണ് പൃഥ്വിരാജ് പറഞ്ഞ നിലപാട്.
ഇത് തികച്ചും പ്രതിലോമകരമായ നിലപാടാണ് എന്നാണ് സോഷ്യല്‍ മീഡിയില്‍ ഉയരുന്ന ആരോപണം. സിനിമയിലും വ്യക്തിജീവിതത്തിലും സ്ത്രീസമത്വം എന്ന ആവശ്യം ഉന്നയിക്കുകയും പുരോഗമന മേലങ്കി അണിയുകയും ചെയ്ത് പൃഥ്വി ഈ അവസരത്തില്‍ മാറ്റി പറയുന്നത് തികച്ചും അവസരവാദപരമായ നിലപാടാണ് എന്നാണ് പ്രധാന വിമര്‍ശനം.